ഉത്തര്‍പ്രദേശില്‍ ബി.ജെ.പി എം.എല്‍.എയെ വേദിയില്‍ കയറി അടിച്ച് കര്‍ഷക നേതാവ്; അടിച്ചതല്ല തലോടിയതാണെന്ന് എം.എല്‍.എ (വീഡിയോ) - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Saturday, 8 January 2022

ഉത്തര്‍പ്രദേശില്‍ ബി.ജെ.പി എം.എല്‍.എയെ വേദിയില്‍ കയറി അടിച്ച് കര്‍ഷക നേതാവ്; അടിച്ചതല്ല തലോടിയതാണെന്ന് എം.എല്‍.എ (വീഡിയോ)

ഉന്നാവോ: ഉത്തര്‍പ്രദേശില്‍ പൊതുപരിപാടിക്കിടെ ബി.ജെ.പി എം.എല്‍.എയ്ക്ക് വേദിയില്‍ കയറി കര്‍ഷക നേതാവിന്റെ അടി. ബി.ജെ.പി എം.എല്‍.എ പങ്കജ് ഗുപ്തയ്ക്കാണ് അടി കിട്ടിയത്. എന്നാല്‍ കര്‍ഷകര്‍ അടിച്ചതല്ല, തലോടിയതാണെന്നാണ് എം.എല്‍.എയുടെ അവകാശവാദം. തല്ല് ആയാലും തലോടലായാലും അടിച്ചയാളെ ബി.ജെ.പി പ്രവര്‍ത്തകര്‍ ബലമായി വേദിയില്‍ നിന്ന് പുറത്താക്കി.

21 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന യു.പിയില്‍ ഭരണകക്ഷി എം.എല്‍.എയ്ക്ക് കിട്ടിയ അടി ആഘോഷമാക്കുകയാണ് പ്രധാന പ്രതിപക്ഷമായ സമാജ്‌വദി പാര്‍ട്ടി.


ആ അടി ബി.ജെ.പി എം.എല്‍.എയ്ക്കുള്ളതല്ല, യോഗി ആദിത്യനാഥിന്റെ നയങ്ങള്‍ക്കും ഭരണ പരാജയത്തിനും ഏകാധിപത്യത്തിനുമുള്ളതാണെന്ന് സമാജ്വാദി പാര്‍ട്ടി ട്വീറ്റ് ചെയ്തു.

പിന്നീട് എം.എല്‍.എയ്‌ക്കൊപ്പം മാധ്യമങ്ങളെ കണ്ട കര്‍ഷക നേതാവ് താന്‍ അടിച്ചതല്ലെന്നും സ്‌നേഹപൂര്‍വ്വം തലോടിയതാണെന്നും പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പിന് പ്രതിപക്ഷം ഉപയോഗിക്കുകയാണ്. അവര്‍ക്ക് വേറെ വിഷയമൊന്നുമില്ല. കര്‍ഷകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരാണെന്ന് വരുത്തി തീര്‍ക്കാനാണ് അവരുടെ ശ്രമം. ഇദ്ദേഹം തനിക്ക് പിതാവിനെ പോലെയാണ്. മുന്‍പും ഇത്തരത്തില്‍ അദ്ദേഹം പെരുമാറിയിട്ടുണ്ടെന്നും അദ്ദേഹം പഞ്ഞു.



from mangalam.com https://ift.tt/3n90k0N
via IFTTT

No comments:

Post a Comment

Pages