പുല്‍പ്പള്ളി/കട്ടപ്പന: രാഷ്ട്രീയ നേതാക്കളെയുംകൊണ്ടാണ് ഹെലികോപ്ടറുകള്‍ സാധാരണയായി വയനാട്ടിലെത്താറുള്ളത്. ഇന്നലെ രാവിലെ 10 നു വയനാട് പുല്‍പ്പള്ളി പഴശിരാജാ കോളജ് ഗ്രൗണ്ടില്‍ ഇറങ്ങിയ ഹെലികോപ്റ്ററില്‍നിന്നു പുറത്തിറങ്ങിയതു കല്യാണപ്പെണ്ണ്. ഹെലികോപ്ടറില്‍ വധുവെത്തിയതു നാട്ടുകാര്‍ക്കു കൗതുകമായി.
ഇടുക്കി വണ്ടന്‍മേട് ആമയാര്‍ ആക്കാട്ടമുണ്ടയില്‍ ലൂക്ക് തോമസിന്റെയും (ബേബിച്ചന്‍) ലിനിയുടെയും മകളായ മരിയ ലൂക്കാണ് കല്യാണത്തിനു ''പറന്നെത്തി''യത പുല്‍പ്പള്ളി ആടിക്കൊല്ലി കക്കുഴിയില്‍ ടോമി-ഡോളി ദമ്പതികളുടെ മകനായ വൈശാഖാണ് വരന്‍. വൈശാഖും കുടുംബാംഗങ്ങളും ചേര്‍ന്നു വധുവിനെയും ബന്ധുക്കളെയും സ്വീകരിച്ചു. ആടിക്കൊല്ലി സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയിലായിരുന്നു വിവാഹം.
ഇന്നലെ രാവിലെ ഹെലികോപ്റ്റര്‍ വണ്ടന്‍മേട് ആമയാര്‍ എം.ഇ.എസ്. സ്‌കൂള്‍ ഗ്രൗണ്ടില്‍ പറന്നിറങ്ങിയപ്പോഴാണ് വധുവിന്റെ യാത്രയ്ക്കാണെന്ന വിവരം നാട്ടുകാരും അറിഞ്ഞത്. വധുവിന്റെയും വീട്ടുകാരുടെയും ഹെലികോപ്റ്റര്‍യാത്ര കാണാന്‍ അവരും ഒപ്പംകൂടി.
ഒന്നര മണിക്കൂറില്‍ താഴെ സമയംകൊണ്ടു വയനാട്ടിലെത്തിയ സംഘം വിവാഹം കഴിഞ്ഞു വൈകിട്ട് ഹെലികോപ്റ്ററില്‍തന്നെ സ്വദേശത്തു മടങ്ങിയെത്തി. കോവിഡ്-19 വൈറസ് മഹാമാരിയും ദൂരക്കൂടുതലും കണക്കിലെടുത്താണ് യാത്രയ്ക്കു ഹെലികോപ്റ്റര്‍ തെരഞ്ഞെടുത്തതെന്നു മരിയയുടെ സഹോദരന്‍ പറഞ്ഞു. മരിയ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല ഫാം ഓഫീസറാണ്. വൈശാഖ് ഭുവനേശ്വറില്‍ പിഎച്ച്.ഡി. ചെയ്യുന്നു.
from mangalam.com https://ift.tt/3pVtcJL
via IFTTT
No comments:
Post a Comment