ദത്തു വിവാദക്കേസിലെ പരാതിക്കാരായ അനുപമയും അജിത്തും നിയമപരമായി വിവാഹിതരായിരുന്നു. പട്ടം റജിസ്റ്റര്‍ ഓഫീസില്‍ അടുത്ത സുഹൃത്തുക്കല്‍ പങ്കെടുത്ത ചടങ്ങില്‍ മകന്‍ എയ്ഡന്‍ അനു അജിത്തിന്റെ സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹ ശേഷം അച്ഛന്റെയും അമ്മയുടെയും കയ്യില്‍ തൂങ്ങി കടല്‍ത്തീരത്തൂടെ ഉല്ലാസവാനായി നടന്നു നീങ്ങുന്ന കുഞ്ഞ് എയ്ഡന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോഴിതാ, അനുപമയുടെയും മകന്റെയും ഒരു ചിത്രം ഷെയര്‍ ചെയ്ത് ശോഭന പടിഞ്ഞാറ്റില്‍ കെ ഫെയ്‌സ്ബുക്കില്‍ കുറിച്ചതാണ് ശ്രദ്ധേയമാകുന്നത്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ,
കാണൂ . എത്ര സന്തോഷത്തോടെയും സമാധാനത്തോടെയും ആണ് ഈ അമ്മയും കുഞ്ഞും . പ്രസവിച്ച ഈ അമ്മയില്‍ നിന്ന് കുഞ്ഞിനെ അടര്‍ത്തി മാറ്റാന്‍ വിറളി പിടിച്ച ഒരു സമൂഹം മുഴുവന്‍ ആഹ്വാനം നടത്തിയത് ഒരു നൂറ്റാണ്ടു മുന്‍പൊന്നും അല്ല . നാമ മാത്രമായ അഞ്ചാറ് പെണ്ണുങ്ങളേ ഇവരെ പിന്തുണച്ചുള്ളൂ . പുരോഗമനകാരികളും മനുഷ്യ സ്‌നേഹികളും ആയ പ്രിയ എ എസ് പോലെ ഉള്ള എഴുത്തു കാരികള്‍ അടക്കം ഈ കുഞ്ഞിനെ ആന്ധ്രയിലേക്കു ദത്തു കൊടുക്കാത്തതിന് വിലപിച്ചു . എത്ര ആക്രോശങ്ങള്‍ , വ്യാജ പ്രചാരണങ്ങള്‍ . തെറി വിളികള്‍ . പെണ്ണുങ്ങള്‍ അനുപമയെ തെറി വിളിച്ചതിന് കണക്കുണ്ടോ ? ഇനിയെങ്കിലും ഒന്ന് സ്വയം പരിശോധിക്കൂ .
from mangalam.com https://ift.tt/32YiFXy
via IFTTT
No comments:
Post a Comment