ജൂനിയര്‍ ഗുസ്തിക്കാരന്റെ കൊലപാതകം ; സുശീല്‍കുമാറിന് വേണ്ടി ഒരു ലക്ഷം പ്രഖ്യാപിച്ച് ഡല്‍ഹിപോലീസ് - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Monday, 17 May 2021

ജൂനിയര്‍ ഗുസ്തിക്കാരന്റെ കൊലപാതകം ; സുശീല്‍കുമാറിന് വേണ്ടി ഒരു ലക്ഷം പ്രഖ്യാപിച്ച് ഡല്‍ഹിപോലീസ്

ന്യൂഡല്‍ഹി: ജൂനിയര്‍ ദേശീയ ഗുസ്തിചാംപ്യന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് തെരയുന്ന ഇന്ത്യയ്ക്ക് രണ്ട് ഒളിമ്പിക് മെഡല്‍ സമ്മാനിച്ച ഗുസ്തിചാംപ്യനെ കണ്ടെത്താന്‍ 1 ലക്ഷം ഇനാം പ്രഖ്യാപിച്ച് ഡല്‍ഹി പോലീസ്.

ജൂനിയര്‍ ചാംപ്യന്‍ സാഗര്‍റാണ ന്യൂഡല്‍ഹിയിലെ ഛത്രസ്ഥല്‍ സ്‌റ്റേഡിയത്തിന് സമീപത്തെ പാര്‍ക്കിംഗിന് പുറത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് തെരയുന്ന ഗുസ്തിചാംപ്യന്‍ സുശീല്‍ കുമാറിന്റെ വിവരം നല്‍കുന്നതിനാണ് ഒരു ലക്ഷം ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്.

കൂട്ടുപ്രതിയായ അജയ് യെ പിടിച്ചുകൊടുക്കുകയോ വിവരങ്ങള്‍ നല്‍കുകയോ ചെയ്താല്‍ 50,000 ആണ് പ്രതിഫലം പ്രഖ്യാപിച്ചിട്ടുള്ളത്. ഇരുവര്‍ക്കുമെതിരേ നേരത്തേ ഡല്‍ഹികോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.

മെയ് 4 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ഛത്രസ്ഥല്‍ സ്‌റ്റേഡിയത്തില്‍ ഗുസ്തിതാരങ്ങള്‍ തമ്മില്‍ ഉണ്ടായ വഴക്കിനിടയില്‍ അനേകം താരങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചികിത്സയ്ക്കിടയില്‍ അതില്‍ ഒരാള്‍ മരണപ്പെടുകയുമായിരുന്നു.

പിറ്റേന്ന് മെയ് 5 ന് ആരോപണം നിഷേധിച്ച് സുശീല്‍കുമാര്‍ രംഗത്ത് വന്നിരുന്നു. താന്‍ വഴക്കില്‍ പങ്കാളി ആയിരുന്നില്ലെന്നും പ്രശ്‌നം നടക്കുമ്പോള്‍ സ്‌റ്റേഡിയത്തിന് പുറത്തായിരുന്നു എന്നുമാണ് സുശീല്‍കുമാര്‍ പറഞ്ഞത്. എന്നാല്‍ അതിന് ശേഷം ഒളിവില്‍ പോകുകയായിരുന്നു.

ഇന്ത്യയ്ക്ക് രണ്ടു ഒളിമ്പിക് മെഡല്‍ സമ്മാനിച്ച ഏറ്റവും മികച്ച അത്ലറ്റ്മാരില്‍ ഒരാളാണ് സുശീല്‍കുമാര്‍. 2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി വെള്ളിമെഡല്‍ നേടിയയാളാണ് സുശീല്‍കുമാര്‍. അതിന് മുമ്പ് 2008 ബീജിംഗ് ഒളിമ്പിക്‌സില്‍ വെങ്കലമെഡലും സുശീല്‍കുമാര്‍ നേടിയിരുന്നു.



from mangalam.com https://ift.tt/2S68iLi
via IFTTT

No comments:

Post a Comment

Pages