വനിത ഡോക്ടറെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു; പ്രതി ഇന്‍കംടാക്‌സ് കമ്മീഷണര്‍ - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Monday, 17 May 2021

വനിത ഡോക്ടറെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു; പ്രതി ഇന്‍കംടാക്‌സ് കമ്മീഷണര്‍

ഡോക്ടറെ ബലാത്സംഗം ചെയ്യുകയും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്ത സംഭവത്തില്‍ ഇന്‍കംടാക്‌സ് കമ്മീഷണര്‍ക്ക് എതിരെ കേസ്. പുതുച്ചേരി സ്വദേശിയായ 35കാരനാണ് കേസിലെ പ്രതി. ഡോക്ടര്‍ക്ക് വിവാഹ വാഗ്ദാനം നല്‍കി പ്രതി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് യുവതി ഗര്‍ഭിണിയായപ്പോള്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു എന്നും പരാതിയില്‍ പറയുന്നു.

നാഗ്പൂരില്‍ നാഷണല്‍ അക്കാദമി ഓഫ് ഡയറക്ട് ടാക്‌സില്‍ പരിശീലന സമയത്താണ് പ്രതി ഡോക്ടറെ പരിചയപ്പെടുന്നത്. ഇരുവരും ഫോണ്‍ നമ്പര്‍ കൈമാറി. പിന്നീട് വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നും തന്റെ നഗ്ന ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തിയെന്നും ഡോക്ടര്‍ പരാതിയില്‍ പറയുന്നു. ഗര്‍ഭിണിയായപ്പോള്‍ ഗര്‍ഭഛിദ്രത്തിനും ഇയാള്‍ നിര്‍ബന്ധിച്ചുവെന്നും ഡോക്ടര്‍ പറയുന്നു.

വിവാഹത്തിന് നിര്‍ബന്ധിച്ചാല്‍ നഗ്‌ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു. പ്രതി ഇപ്പോള്‍ ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതുവരെ അറസ്റ്റുണ്ടായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.



from mangalam.com https://ift.tt/33WnSMc
via IFTTT

No comments:

Post a Comment

Pages