വാക്‌സിന്‍ എടുത്ത കുട്ടികള്‍ പാരസെറ്റമോള്‍ കഴിക്കേണ്ടെന്ന് ഭാരത് ബയോടെക്‌ - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Wednesday, 5 January 2022

വാക്‌സിന്‍ എടുത്ത കുട്ടികള്‍ പാരസെറ്റമോള്‍ കഴിക്കേണ്ടെന്ന് ഭാരത് ബയോടെക്‌

ന്യൂ​ഡ​ൽ​ഹി: കുട്ടികൾക്ക് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നാ​യ കൊവാക്‌സിന്‍ സ്വീ​ക​രി​ച്ച​തി​നു​ ശേ​ഷം വേദ​ന​ സം​ഹാ​രി​ക​ളോ പാ​ര​സെ​റ്റ​മോ​ളോ ശുപാ​ർ​ശ ചെ​യ്യു​ന്നി​ല്ലെ​ന്ന് ഭാ​ര​ത് ബ​യോ​ടെ​ക്. മ​റ്റ് ചി​ല കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നു​ക​ൾ​ക്കൊ​പ്പം പാ​ര​സെ​റ്റ​മോ​ൾ ശുപാ​ർ​ശ ചെയ്യുന്നുണ്ട്. എ​ന്നാ​ൽ കോ​വാ​ക്സി​ന് പാ​ര​സെ​റ്റാ​മോ​ൾ ശുപാ​ർ​ശ ചെ​യ്തി​ട്ടി​ല്ലെ​ന്നും ക​മ്പനി ആ​വ​ർ​ത്തി​ച്ചു.

കോ​വാ​ക്സി​നോ​ടൊ​പ്പം കു​ട്ടി​ക​ൾ​ക്ക് മൂ​ന്ന് പാ​ര​സെ​റ്റ​മോ​ൾ 500 മി​ല്ലി​ഗ്രാ​മി​ൻറെ ഗു​ളി​ക​ക​ൾ ക​ഴി​ക്കാ​ൻ ചി​ല പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് കേ​ന്ദ്ര​ങ്ങ​ൾ ശുപാ​ർ​ശ ചെ​യ്യു​ന്നതായുള്ള റിപ്പോർട്ടുകൾ തള്ളിയാണ് ഭാരത് ബയോടെക്കിന്റെ പ്രതികരണം.

അ​ത്ത​ര​മൊ​രു ന​ട​പ​ടി ആ​വ​ശ്യ​മി​ല്ലെന്ന് വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ളാ​യ ഭാ​ര​ത് ബ​യോ​ടെ​ക് വ്യ​ക്ത​മാ​ക്കി.

15നും 18നും ഇടയിൽ പ്രായം വരുന്ന കൗമാരക്കാർക്കാണ് ഇന്ത്യയിൽ വാക്‌സിൻ നൽകാൻ ആരംഭിച്ചത്. കുട്ടികൾക്ക് കോവിഡ് വാക്‌സിനാണ് നൽകുന്നത്.



from mangalam.com https://ift.tt/3t2YSRy
via IFTTT

No comments:

Post a Comment

Pages