ട്രെയിന്‍ തട്ടി അച്ഛനും മകളും മരിച്ചു - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Wednesday, 5 January 2022

ട്രെയിന്‍ തട്ടി അച്ഛനും മകളും മരിച്ചു

തിരൂര്‍: വട്ടത്താണി വലിയപാടത്ത് ട്രെയിന്‍ തട്ടി അച്ഛനും മകളും മരിച്ചു. തലക്കടത്തൂര്‍ സ്വദേശി കണ്ടം പുലാക്കല്‍ അസീസ് എന്ന 46കാരനും പത്ത് വയസുകാരി മകള്‍ മകള്‍ അജ്വ മര്‍വയുമാണ് മരിച്ചത്. ബന്ധുവീട്ടില്‍ എത്തിയതായിരുന്നു ഇരുവരും. സാധനങ്ങള്‍ വാങ്ങാന്‍ മകള്‍ക്കൊപ്പം കടയിലേക്ക് പോവുകയായിരുന്നു അസീസ്. റെയില്‍പാളം മുറിച്ച കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് തട്ടിയത്. അസീസിന്റെ മൃതദേഹ ഭാഗങ്ങള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോല്‍ ട്രെയിനില്‍ കുടുങ്ങി കിടന്ന നിലയില്‍ ആണ് കണ്ടെത്തിയത്.



from mangalam.com https://ift.tt/34vfQOh
via IFTTT

No comments:

Post a Comment

Pages