ബെര്‍ലിന്‍: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ച്, കൊലപ്പെടുത്തി ലൈംഗികാവയവം ഭക്ഷിച്ച മുന്‍ അധ്യാപകന് ജര്‍മ്മന്‍ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. നരഭോജി ആചാരത്തിന്റെ ഭാഗമാണിതെന്ന് കോടതി ചൂണ്ടിക്കാട്ടി.
സ്‌റ്റെഫന്‍ ആര്‍. (42) എന്ന പ്രതിയെ ആണ് ജഡ്ജി മത്തിയാസ് ഷ്വാട്‌സ് ശിക്ഷിച്ചത്. പ്രതിയുടെ പെരുമാറ്റം നിര്‍ദയമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. തന്റെ 30 വര്‍ഷം നീണ്ട ഔദ്യോഗിക ജീവിതത്തില്‍ ഇത്തരമൊരു സംഭവം കണ്ടിട്ടില്ലെന്നും കോടതി പറഞ്ഞു.
കോടതി വിധി പറയുമ്പോള്‍ നിശബ്ദനായി നില്‍ക്കുകയായിരുന്നു പ്രതി. 2020ലാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടയാളെ തന്റെ വീട്ടിലേക്ക് ക്ഷണിച്ച സ്‌റ്റെഫാന്‍ അയാള്‍ക്ക് ലഹരി മരുന്ന നല്‍കി മയക്കി. തുടര്‍ന്ന് കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയും ലൈംഗികാവയവം മുറിച്ചെടുത്ത് ഭക്ഷിക്കുകയുമായിരുന്നു.
മൃതദേഹം പിന്നീട് പല കഷ്ണങ്ങളാക്കി വടക്കുകിഴക്കന്‍ പാന്‍കോവ് ജില്ലയില്‍ പല ഭാഗത്തായി ഉപേക്ഷിച്ചു.
2020ല്‍ പ്രദേശത്തെ ഒരു പാര്‍ക്കില്‍ നിന്ന് മനുഷ്യന്റെ അസ്ഥികള്‍ കണ്ടെത്തിയതോടെയാണ് കൊലപാതകം പോലീസ് അന്വേഷിക്കുന്നത്. ബെര്‍ലിനില്‍ നിന്നും കാണാതായ ആളുടെ ആണെന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്ന് ഇരയുടെ ഫോണ്‍ റെക്കോര്‍ഡ് പരിശോധിച്ച പോലീസ് കൊലയാളിയെ കുറിച്ചുള്ള വിവരം ലഭിച്ചു. വിദഗ്ധമായ പരിശോധനയില്‍ വീട്ടില്‍ നിന്നും രക്തക്കറയും കൊലയ്ക്കു ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങളും കണ്ടെത്തി.
എന്നാല്‍ ഇരയുടെ മരണം സ്വഭാവികമാണെന്നും സ്വവര്‍ഗാനുരാഗിയായി മുദ്രകുത്തുമെന്ന് ഭയന്നാണ് മൃതദേഹം മുറിച്ച് പല ഭാഗത്ത് ഉപേക്ഷിച്ചതെന്നും പ്രതിയുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ സംഭവം ആദ്യവസാനം അവിശ്വസനീയമാണെന്ന് പറഞ്ഞ ജഡ്ജി മൃതദേഹത്തില്‍ നിന്നും വൃഷ്ണങ്ങളും ലിംഗവും മുറിച്ചുമാറ്റിയതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇത് നരഭോജികളുടെ ആചാരത്തിന്റെ ഭാഗമാണെന്നും ചൂണ്ടിക്കാട്ടി.
പ്രതി നരഭോജികളുടെ വിഗ്രഹാരാധനയുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് കേസേന്വഷിച്ച പോലീസ് ഓഫീസര്‍ഡെറ്റ്‌ലെവ് ഗുല്‍സെല്‍ വ്യക്തമാക്കി. ഇരയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം നിലവറയില്‍ തയ്യാറാക്കിയ ഇറച്ചിവെട്ട് മേശയില്‍ വച്ച് വെട്ടിമുറിച്ചു. കുറച്ച് ഭാഗം പൂന്തോട്ടത്തില്‍ കുഴിച്ചിട്ടുവെന്നും പോലീസ ഓഫീസര്‍ പറഞ്ഞു. എന്നാല്‍ ലൈംഗികാവയവം ഭക്ഷിച്ചതായി തെളിവില്ലെന്നും അദ്ദേഹം പറഞ്ഞു.
2006ലും ജര്‍മ്മനിയില്‍ നരഭോജനത്തിന്റെ വാര്‍ത്ത പുറത്തുവന്നിരുന്നു. അര്‍മീന്‍ വീവെസ് ഇരയെ കൊന്ന് ഭക്ഷിച്ചതായി കണ്ടെത്തി. പ്രതിയെ ജീവപര്യന്തം തടവിന് വിധിച്ചിരുന്നു.
from mangalam.com https://ift.tt/3qXLAD8
via IFTTT
No comments:
Post a Comment