നാര്‍ക്കോ ജിഹാദ് വിവാദം അടഞ്ഞ അധ്യായം, ചര്‍ച്ചയായില്ല; കോണ്‍ഗ്രസും ബി.ജെ.പിയുമെത്തിയത് രാഷ്ട്രീയ ലക്ഷ്യം വച്ചായിരിക്കാം: വി.എന്‍ വാസവന്‍ - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Friday, 17 September 2021

നാര്‍ക്കോ ജിഹാദ് വിവാദം അടഞ്ഞ അധ്യായം, ചര്‍ച്ചയായില്ല; കോണ്‍ഗ്രസും ബി.ജെ.പിയുമെത്തിയത് രാഷ്ട്രീയ ലക്ഷ്യം വച്ചായിരിക്കാം: വി.എന്‍ വാസവന്‍

പാലാ: പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ 'നാര്‍ക്കോ ജിഹാദ്' പരാമര്‍ശം അടഞ്ഞ അധ്യായമാണെന്ന് മന്ത്രി വി.എന്‍ വാസവന്‍. ബിഷപ്‌സ് ഹൗസിലെത്തിയ ബിഷപിനെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദ പരാമര്‍ശം ചര്‍ച്ച ചെയ്തില്ല. സന്ദര്‍ശനം സൗഹാര്‍ദ്ദപരമാണ്. ബിഷപ്‌സ് ഹൗസിലെ സന്ദര്‍ശനം തനിക്ക് പുതുമയല്ല, ബിഷപ്‌സ് ഹൗസ് തനിക്ക് അന്യമല്ല, ബിഷപുമായി നല്ല ബന്ധമാണുള്ളത്. അത് മന്ത്രിയും എം.എല്‍.എയും ആകുന്നതിനു മുന്‍പുള്ളതാണ്.

സമവായത്തിന് സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന പ്രതിപക്ഷ ആരോപണം രാഷ്ട്രീയ ലക്ഷ്യം വച്ചാണ്. കോണ്‍ഗ്രസുകാരും ബി.ജെ.പിക്കാരും ബിഷപിനെ കാണാനെത്തിയത് രാഷ്ട്രീയ ലക്ഷ്യംവച്ചായിരിക്കാം.

ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇന്നലെ നിലപാട് വ്യക്തമാക്കിയതാണ്. വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ആരേയൂം അനുവദിക്കില്ല. കേരളത്തിന്റെ മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിച്ച് ശക്തമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞതില്‍ ഒരു മാറ്റവുമില്ല. ബൈബിള്‍, ഖുറാന്‍, ഭഗവത് ഗീത തുടങ്ങിയ എല്ലാ ഗ്രന്ഥങ്ങളെ കുറിച്ചും അഗാധ ധാരണയുള്ളയാണ് ബിഷപ്. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ തന്നെ പാണ്ഡിത്യം വിളിച്ചറിയിക്കുന്നതാണ്.

നാര്‍ക്കോ ജിഹാദ് വിവാദ അധ്യായം അടഞ്ഞു. താനിപ്പോള്‍ വന്നത് സൗഹാര്‍ദ്ദ സന്ദര്‍ശനത്തിന്റെ ഭാഗമാണ്. ബിഷപുമായുള്ള ചര്‍ച്ചയില്‍ സാമൂഹിക പ്രശ്‌നങ്ങള്‍ ഉന്നയിച്ചു. കോവിഡിനെ നേരിടാന്‍ സഭ നല്‍കിയ സംഭാവനകള്‍ ചൂണ്ടിക്കാട്ടി. താനത് സ്വീകരിച്ചു.

ബിഷപിന്റെ പരാമര്‍ശത്തില്‍ ഒരു പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുന്നത് തീവ്രവാദികളാണ്. അവരുമായി ഒരു ഒത്തുതീര്‍പ്പിനും സര്‍ക്കാരില്ല. അത് ന്യൂനപക്ഷത്തിന്റേതായാലൂം ഭൂരിപക്ഷത്തിന്റേതായാലും. സാമൂഹിക മാധ്യമങ്ങളില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ശ്രമം നടക്കുന്നതായി ശ്രദ്ധയില്‍പെട്ടു. അത് ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി ഇന്നലെ ഉന്നതതല യോഗത്തിനു ശേഷം അറിയിച്ചതാണ്. കേരളത്തില്‍ അസമാധാനത്തിന്റെ അന്തരീക്ഷമുണ്ടാക്കാന്‍ ആരേയൂം അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ആവര്‍ത്തിക്കുന്നു.- മന്ത്രി വി.എന്‍ വാസവന്‍ കൂട്ടിച്ചേര്‍ത്തു.



from mangalam.com https://ift.tt/2XrZq5p
via IFTTT

No comments:

Post a Comment

Pages