കോഴിക്കോട്: കലാലയങ്ങളില്‍ പെണ്‍കുട്ടികളെ വശത്താക്കി മതംമാറ്റി ഭീകരപ്രവര്‍ത്തനത്തിന് അയക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നുവെന്ന് കാലങ്ങളായി ബി.ജെ.പി പറഞ്ഞിരുന്നത് ഒടുവില്‍ സി.പി.എമ്മിനും അംഗീകരിക്കേണ്ടിവന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പെ ണ്‍കുട്ടികളെ വശത്താക്കാന്‍ ഒരു സംഘമുണ്ടെന്ന് സി.പി.എമ്മിന് തന്നെ കുറിപ്പിറക്കേണ്ടിവന്നു. ഇതു തന്നെയാണ് ലവ് ജിഹാദ് എന്ന് സി.പി.എം സമ്മതിക്കണം. ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഇതുതെന്നയാണ് തങ്ങള്‍ വര്‍ഷങ്ങളായി പറഞ്ഞുവരുന്നത്. ഇക്കാര്യം പാലാ ബിഷപ് പറഞ്ഞപ്പോള്‍ സി.പി.എം എന്തു നിലപാടാണ് എടുത്തത്. കഴിഞ്ഞ പത്ത് വര്‍ഷമായി പെണ്‍കുട്ടികളെ മതംമാറ്റി ഭീകരവാദത്തിന് കൊണ്ടുപോകുന്നുവെന്ന് ഞങ്ങള്‍ പറഞ്ഞപ്പോള്‍ സി.പി.എം മുഖംതിരിച്ചു.
ലവ് ജിഹാദ് ഉണ്ടെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണെന്നും കെ.സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
from mangalam.com https://ift.tt/3hGPBIe
via IFTTT
No comments:
Post a Comment