തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ കാരണം വോട്ടെടുപ്പു സമയം നീളില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്‍. കോവിഡിനെ പ്രതിരോധിക്കാന്‍ വേണ്ടിയുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും എന്നാല്‍ സമയബന്ധിതമായി വോട്ടെടുപ്പു പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും കമ്മീഷണര്‍ വി. ഭാസ്‌കരന്‍ പറഞ്ഞു.
ഇന്നു വൈകിട്ട് ആറുമണിയോടെയാണ് പരസ്യ പ്രചരണം അവസാനിക്കുക. എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച്ന് മുന്‍ കാലങ്ങളിലേതുപോലെ കൊട്ടിക്കലാശമോ ആള്‍ളുകള്‍ കൂട്ടംകൂടിയുള്ള പ്രകടനമോ അനുവദിക്കില്ല. നിലവിലെ സാഹചര്യങ്ങളുടെ ഗൗരവം ഉള്‍ക്കൊണ്ടുവേണം എല്ലാവരും പ്രവര്‍ക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കോവിഡ് കാലത്ത് കമ്മീഷനോട് സഹകരിച്ചുവെന്നും കമ്മീഷണര്‍ വി. ഭാസ്‌കരന്‍ പറഞ്ഞു.
from mangalam.com https://ift.tt/2L6JO13
via IFTTT
No comments:
Post a Comment