പത്തനംതിട്ട: ബന്ധുവിനെ പീഡിപ്പിച്ച കേസിലെ പ്രതിയായ യുവാവ് കൂടെ താമസിച്ചിരുന്ന വീട്ടമ്മയെ മാരകമായി വെട്ടി പരിക്കേൽപ്പിച്ച ശേഷം തൂങ്ങിമരിച്ചു. കോട്ടയം മുരുപ്പേലയ്യത്ത് പാമ്പ് ബിജു എന്ന ബിജുവാണ് മരിച്ചത്.
ഇയാൾക്കൊപ്പം താമസിച്ചിരുന്ന കോട്ടയം ചെമ്പിക്കുന്നേൽ ആശാരിയ്യത്ത് ജെസി(39)ക്കാണ് വെട്ടേറ്റത്. പരുക്ക് ഗുരുതരമാണ്. ഇന്നു പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബിജുവും ജെസിയും നിയമപരമായി വിവാഹിതരല്ല. പീഡന കേസിൽ അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് റിമാൻഡിലായിരുന്ന ബിജു പുറത്തിറങ്ങിയത്.
from mangalam.com https://ift.tt/3gnMHX6
via IFTTT
No comments:
Post a Comment