കൊച്ചി: മരടിലെ തീരമേഖലയില്‍ അനധികൃതമായി നിര്‍മ്മിച്ച ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്നു നേരത്തെ വിധി പറഞ്ഞ ജസ്‌റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് വിഷയം ഇന്നു പരിഗണിക്കും. കോടതിയുടെ അസാധാരണ നടപടിയാണിത്.
മരടിലെ ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്‌ക്ക്, ജെയിന്‍ ഹൗസിങ്, കായലോരം അപ്പാര്‍ട്ട്‌മെന്റ്, ആല്‍ഫാ വെഞ്ച്വേഴ്‌സ് എന്നിവ പൊളിച്ചുനീക്കണമെന്നു കഴിഞ്ഞ മേയ് എട്ടിനാണു സുപ്രീംകോടതി ഉത്തരവിട്ടത്. പൊളിച്ചുനീക്കി ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് നടപ്പാക്കാത്ത സാഹചര്യത്തിലാണു പൊളിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്.
പുനഃപരിശോധനാ ഹര്‍ജി ജൂലൈയില്‍ തള്ളിയിരുന്നു. ഉത്തരവിനെതിരേ ഫ്‌ളാറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജിയും തള്ളിയിരുന്നു. നിയമംലംഘിച്ച് നിര്‍മിച്ച ഫ്‌ളാറ്റ് പൊളിക്കണമെന്നു ജസ്‌റ്റിസ് അരുണ്‍ മിശ്ര വ്യക്‌തമാക്കുകയും ചെയ്‌തു. ഫ്‌ളാറ്റ് പൊളിക്കാത്തതിനു സംസ്‌ഥാന സര്‍ക്കാരിനോടും നഗരസഭയോടും വിശദീകരണം തേടിയിരുന്നു. ഏറ്റവുമൊടുവില്‍ ഫ്‌ളാറ്റ് പണിയാന്‍ അനുമതി നല്‍കിയതില്‍ അന്വേഷണം വേണമെന്ന റിട്ട് ഹര്‍ജി പരിഗണിച്ചപ്പോഴും കോടതിയലക്ഷ്യവുമായി വരാനായിരുന്നു ജസ്‌റ്റിസ് അരുണ്‍ മിശ്ര വാക്കാല്‍ നിര്‍ദേശിച്ചത്. ആരും എത്താഞ്ഞതിനേ തുടര്‍ന്നാണു സ്വമേധയാ കേസെടുത്തത്.
from mangalam.com https://ift.tt/2MWt38E
via IFTTT
No comments:
Post a Comment