നിയമത്തില്‍ പിജി എടുത്ത അമൃത്‌രംഗന്‍ എസ്‌ഐ ആകും മുമ്പ് ഹൈക്കോടതിയില്‍ അഭിഭാഷകന്‍ ; ഫോണ്‍ വിവാദത്തിന് പിന്നില്‍ കളമശ്ശേരി സിപിഎമ്മിലെ വിഭാഗീയത ; പണി കൊടുത്തത് സക്കീര്‍ഹുസൈന്റെ എതിര്‍വിഭാഗം ? - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Thursday, 5 September 2019

നിയമത്തില്‍ പിജി എടുത്ത അമൃത്‌രംഗന്‍ എസ്‌ഐ ആകും മുമ്പ് ഹൈക്കോടതിയില്‍ അഭിഭാഷകന്‍ ; ഫോണ്‍ വിവാദത്തിന് പിന്നില്‍ കളമശ്ശേരി സിപിഎമ്മിലെ വിഭാഗീയത ; പണി കൊടുത്തത് സക്കീര്‍ഹുസൈന്റെ എതിര്‍വിഭാഗം ?

കൊച്ചി: സി.പി.എം. കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുെസെനും സ്ഥലം സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ അമൃത്‌രംഗനും ഫോണില്‍ കൊമ്പുകോര്‍ത്തത് സമൂഹമാധ്യമങ്ങളിലേക്കു ചോര്‍ത്തിയതിനു പിന്നില്‍ പാര്‍ട്ടിയിലെ വിഭാഗീയതയാണോയെന്ന് സംശയം. കളമശേരിയില്‍ ഏറെനാളായി നിലനില്‍ക്കുന്ന സി.പി.എം. വിഭാഗീയതയാണോ ചോര്‍ത്തലിനു പിന്നിലെന്ന സംശയവും തലപൊക്കി. ഇരുവരും തങ്ങള്‍ ചോര്‍ത്തി നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കിയതോടെയാണ് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായത്.

ഇതേപ്പറ്റി അന്വേഷിക്കണമെന്ന് സക്കീര്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. ചോര്‍ത്തിയത് എസ്.ഐ. ആണെന്നു സക്കീര്‍ ആവര്‍ത്തിക്കുകയാണ്. വിവാദ വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ടാണ് സക്കീര്‍ ഹുെസെന്‍ ഏതാനും വര്‍ഷം മുമ്പ് വിവാദത്തില്‍ വീണത്. അന്ന് ഏരിയാ സെക്രട്ടറിയായിരുന്ന സക്കീറിന് പിന്നീട് സ്ഥാനം നഷ്ടമായി. കേസില്‍ അറസ്റ്റിലായി സക്കീര്‍ ഒരുമാസത്തോളം റിമാന്‍ഡില്‍ കഴിയുകയും ചെയ്തു. ഇതോടെ സ്‌റ്റേഷനിലെ റൗഡി ലിസ്റ്റില്‍ പേരും വന്നു.

ജാമ്യമെടുത്ത് പുറത്തിറങ്ങിയതിനു പിന്നാലെ സി.പി.എം. ആഭ്യന്തരമായി ഈ വിഷയം അന്വേഷിക്കാന്‍ എളമരം കരീമിനെ കമ്മിഷനായി നിയോഗിച്ചു. വെണ്ണലയിലെ വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ് ഇപ്പോള്‍ കോടതിയിലാണ്. പാര്‍ട്ടി കമ്മിഷന്‍ സക്കീറിനെ കുറ്റവിമുക്തനാക്കിയതോടെ വീണ്ടും ഏരിയാ സെക്രട്ടറിയായി തിരിച്ചു ചുമതല നല്‍കി. പിന്നീട് സക്കീറിനെതിരേ അനധികൃത സ്വത്ത് സമ്പാദ്യവുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നു. നാലുവീടുകള്‍ സ്വന്തമാക്കിയെന്നായിരുന്നു ഈ ആക്ഷേപം.

സക്കീറിനെ എതിര്‍ക്കുന്ന കളമശേരിയിലെ സി.പി.എം. വിരുദ്ധ ചേരിയില്‍പ്പെട്ടയാളാണ് പരാതിക്കാരന്‍. വരുമാനവും സ്വത്തുക്കളും അക്കമിട്ടു നല്‍കിയ പരാതി ജില്ലാ സെക്രട്ടറിക്കാണു നല്‍കിയത്. സമഗ്രമായ അന്വേഷണമായിരുന്നു ആവശ്യം. തുടര്‍ന്ന് ജില്ലാ സെക്രട്ടറി നിര്‍ദേശിച്ച പ്രകാരം രണ്ടംഗ കമ്മിഷനെ നിയോഗിച്ച്് ഈ പരാതി അന്വേഷിക്കുകയാണ് പാര്‍ട്ടി ഇപ്പോള്‍. പി.ആര്‍. മുരളീധരന്‍, സി.എന്‍. ദിനേശ്മണി എന്നിവരാണ് കമ്മിഷന്‍. ഇതേപ്പറ്റിയുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഫോണ്‍ വിളി പുറത്തുവരുന്നത്.

സ്വത്തു സമ്പാദ്യക്കേസില്‍ പ്രതിരോധത്തിലായ സക്കീറിനെതിരേ എതിര്‍വിഭാഗം പോലീസ് ഫോണ്‍ വിളി ഉപയോഗിക്കുകയായിരുന്നോ എന്നാണ് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള സംശയം. സക്കീര്‍ ഹുെസെന്‍. എസ്.ഐക്കെതിരേ പരാതി നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എസ്.ഐയെ അധിക്ഷേപിച്ചിട്ടില്ല. പകരം തിരിച്ചിങ്ങോട്ടായിരുന്നു ഫോണില്‍ അധിക്ഷേപമെന്നും സക്കീര്‍ പറഞ്ഞു. എസ്.ഐയുടെ പശ്ചാത്തലം പരിശോധിച്ചതില്‍ അദ്ദേഹത്തിന് സംഘപരിവാര്‍ സംഘടനകളുമായി ബന്ധമുള്ളതായി അറിയുന്നു.

കളമശേരിയിലെ ബി.ജെ.പി. അനുകൂലിയായ മാധ്യമപ്രവര്‍ത്തകനാണ്എസ്.ഐ. ഫോണ്‍ ചോര്‍ത്തി നല്‍കിയതെന്നും സക്കീര്‍ ആരോപിക്കുന്നു. എന്നാല്‍, ഫോണില്‍ പറഞ്ഞ നിലപാടില്‍ത്തന്നെ ഉറച്ചു നില്‍ക്കുകയാണെന്ന് എസ്.ഐ. അമൃത്‌രംഗന്‍ മംഗളത്തോട് പറഞ്ഞു. ആരോടും മോശമായി സംസാരിച്ചിട്ടില്ല. വിദ്യാര്‍ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ താന്‍ നില്‍ക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഫോണ്‍ വന്നത്. എന്നാല്‍, സംഭാഷണം പുരോഗമിക്കുമ്പോള്‍ അദ്ദേഹത്തിന്റെ െശെലി മാറി.

അപ്പോള്‍ തന്റെയും രീതിയും സ്വഭാവികമായി അല്‍പം മാറിയിട്ടുണ്ടാകാം. ഫോണ്‍ സംഭാഷണം താന്‍ ആര്‍ക്കും ചോര്‍ത്തി നല്‍കിയിട്ടില്ല. രണ്ടുമാസം മുമ്പാണ് തൃപ്പൂണിത്തുറ സ്വദേശിയായ അമൃത്‌രംഗന്‍ കളമശേരി എസ്.ഐ. ആയി ചുമതലയേറ്റത്. നിയമത്തില്‍ ബിരുദാനന്തര ബിരുദധാരിയായ അമൃത് രംഗന്‍ പോലീസിലെത്തും മുമ്പേ െഹെക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്നു. കുസാറ്റില്‍ നിന്നാണ് അദ്ദേഹം നിയമത്തില്‍ പി.ജി. എടുത്തത്. അവിടെയുണ്ടായ സംഘര്‍ഷമാണ് ഇപ്പോള്‍ വിവാദമായത്.

സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ. നേതാവിനെ പിടിച്ച് പോലീസ് ജീപ്പില്‍ കയറ്റി അസഭ്യം പറഞ്ഞത് എന്തിനെന്നും കളമശേരിയില്‍ ഒരു രാഷ്ട്രീയമുണ്ടെന്നും ആ നിലപാട് അറിഞ്ഞുവേണം എസ്.ഐ. പ്രവര്‍ത്തിക്കാനെന്നുമായിരുന്നു സക്കീര്‍ ഹുെസെന്‍ ഫോണില്‍ പറഞ്ഞത്. ഇതിന് എസ്.ഐ കൊടുത്ത ചുട്ടമറുപടി സമൂഹ മാധ്യമങ്ങളില്‍ െവെറലാകുകയായിരുന്നു.



from mangalam.com https://ift.tt/2ZTP0XU
via IFTTT

No comments:

Post a Comment

Pages