തിരുവനന്തപുരം: അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്നു മുന്നറിയിപ്പ്. നിലവിലുള്ള 30 സെന്റീമീറ്ററില്‍ നിന്ന് 100 സെന്റിമീറ്ററിലേക്ക് ഉയര്‍ത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
മഴ തുടരുന്നതിനാലാണ് ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നത്. 20 സെന്റിമീറ്റര്‍ വീതം ഘട്ടംഘട്ടമായാകും ഉയര്‍ത്തുക.
അതേസമയം, മഴക്കെടുതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ തീരദേശ ഫയര്‍ഫോഴ്‌സ് നിലയങ്ങളായ വിഴിഞ്ഞം, ചാക്ക, പൂവാര്‍, കഴക്കൂട്ടം, വര്‍ക്കല, ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു.
പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാനുള്ള നമ്പരുകള്‍:
വിഴിഞ്ഞം: 0471 2480300, 2482101
പൂവാര്‍: 0471 2210101
ചാക്ക: 0471 2501255, 2502995
കഴക്കൂട്ടം: 0471 2700099
വര്‍ക്കല: 0470 2607700
ആറ്റിങ്ങല്‍: 0470 2622000
from mangalam.com https://ift.tt/3tJl6V5
via IFTTT
No comments:
Post a Comment