മുംബൈ : ടൈംസ് ഗ്രൂപ്പ് ചെയർപേഴ്സൺ ഇന്ദു ജെയ്‌ൻ അന്തരിച്ചു. 83 വയസ്സായിരുന്നു. കോവിഡ് ബാധിച്ച ശേഷം രോഗ മുക്ത ആയെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇന്നലെ രാത്രിയായിരുന്നു അന്ത്യം.
ഇന്ദു ജെയ്‌നിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി അടക്കമുള്ളവർ അനുശോചനം രേഖപെടുത്തി. നിരവധി സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ച ഇന്ദു ജെയ്‌നെ 2016ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു.
1999ലാണ് ഇന്ദു ജെയ്ൻ ടൈംസ് ഗ്രൂപ്പ് ചെയർപഴ്സനായത്. 2000ൽ ദ് ടൈംസ് ഫൗണ്ടേഷൻ രൂപീകരിച്ചു.
from mangalam.com https://ift.tt/3tGI8vP
via IFTTT
No comments:
Post a Comment