കൊച്ചി ചെല്ലാനം പ്രദേശത്ത് കടൽ ക്ഷോഭം ; 50 ​ലേറെ വീടുകളില്‍ വെള്ളംകയറി ; കോവിഡ് വ്യാപനവും വെല്ലുവിളി - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Thursday, 13 May 2021

കൊച്ചി ചെല്ലാനം പ്രദേശത്ത് കടൽ ക്ഷോഭം ; 50 ​ലേറെ വീടുകളില്‍ വെള്ളംകയറി ; കോവിഡ് വ്യാപനവും വെല്ലുവിളി

കൊച്ചി: ന്യൂനമർദ്ദത്തെ തുടർന്നുള്ള മഴ ശക്തമായതോടെ കൊച്ചി ചെല്ലാനം പ്രദേശത്ത് കടൽ ക്ഷോഭം. അൻപതിലേറെ വീടുകളിൽ വെള്ളം കയറി. പുലർച്ചെ വേലിയേറ്റത്തിൽ കയറിയ വെള്ളം പലയിടത്തും ഇറങ്ങിയിട്ടില്ല . ചെല്ലാനത്തെ റോഡുകളിലേക്കും വെള്ളം കയറി തുടങ്ങി.

രാത്രി ജില്ലാ കലക്ടറും ഹൈബി ഈഡന്‍ എംപിയും പ്രദേശം സന്ദർശിക്കുകയും പ്രദേശവാസികൾ പരാതികളുമായി എത്തുകയും ചെയ്തിട്ടുണ്ട്. കടൽ ഭിത്തി നിർമ്മാണം പൂർത്തിയാകാത്തതിൽ നാട്ടുകാർ രോഷാകുലരാകുകയും ചെയ്തിട്ടുണ്ട്. പ്രദേശത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വെല്ലുവിളി ഉയർത്തി ഇവിടെ കോവിഡ് വ്യാപനവുമുണ്ട്. മിക്ക വീടുകളിലും കോവിഡ് പോസിറ്റീവ് ആയവരും നിരീക്ഷണത്തിൽ കഴിയുന്നവരുമുണ്ട്.

കോവിഡ് പോസിറ്റിവിറ്റി നിരക്ക് 56 ശതമാനമാണ്. ഇവിടെ നിന്നും ഇത്തവണ ജനങ്ങളെ ഒഴിപ്പിക്കുക വലിയ വെല്ലുവിളിയാണ്. ഇന്നും എറണാകുളവും തൊട്ടടുത്തു കിടക്കുന്ന ജില്ലകള്‍ വരുന്ന പ്രദേശങ്ങളിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പു്. എറണാകുളത്തിന് പുറമേ ആലപ്പുഴ, കോട്ടയം, , ഇടുക്കി ജില്ലകളിലും കനത്ത മഴയുണ്ടാകും. താഴ്ന്ന പ്രദേശങ്ങളിലും മലയോര മേഖലകളിലും ജാഗ്രതാനിര്‍ദേശവുമുണ്ട്.

തിരുവനന്തപുരത്ത് ഇന്നലെ വൈകുന്നേരം മുതൽ ശക്തമായ മഴയുണ്ട്. അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. അടിയന്തര സാഹചര്യം നേരിടാൻ രണ്ട് എൻഡിആർഎഫ് ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. ഏഴ് ടീം ഇന്ന് എത്തും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ഇന്ന് റെഡ് അലർട്ടാണ്. ഈ മാസം 6 മുതൽ 12 വരെ 67 മില്ലീമീറ്റർ മഴയാണ് കേരളത്തിൽ ലഭിച്ചത്.



from mangalam.com https://ift.tt/3w3WGr1
via IFTTT

No comments:

Post a Comment

Pages