തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തി പ്രാപിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഇന്ന് തീവ്ര ന്യൂനമർദമാകും. നാളെ അഞ്ച് ജില്ലകളിൽ അതിതീവ്ര മഴ പെയ്തേക്കുമെന്നും ഞായറാഴ്ചയോടെ ചുഴലിക്കാറ്റും ഉണ്ടാകുമന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് അതിതീവ്ര മഴക്കുള്ള മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും കനത്ത മഴയുണ്ടാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്നും നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകള്‍ക്ക് നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും മലയോര മേഖലകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. അടിയന്തര സാഹചര്യം നേരിടാൻ എന്‍ഡിആര്‍എഫ് ടീം കേരളത്തിലെത്തും.
അടിയന്തര സാഹചര്യം നേരിടാൻ രണ്ട് എൻഡിആർഎഫ് ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. ഏഴ് ടീം ഇന്ന് എത്തും. മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശും. തിരുവനന്തപുരത്ത് ഇന്നലെ വൈകുന്നേരം മുതൽ ശക്തമായ മഴയുണ്ട്. ടൗട്ടേ ചുഴലിക്കാറ്റ് കേരള, കർണാടക, ഗോവ തീരങ്ങളെ ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായേക്കും. ഈ മാസം ശക്തമായ മഴയാണ് കേരളത്തിന്റെ പല ഭാഗങ്ങളിലായി പെയ്യുന്നത്. 6 മുതൽ 12 വരെ 39 മില്ലീമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 67 മില്ലീമീറ്റർ മഴ ലഭിച്ചു കഴിഞ്ഞു.
from mangalam.com https://ift.tt/33IiP28
via IFTTT
No comments:
Post a Comment