പ്രതിദിന കോവിഡ് ബാധിതര്‍ 3,43,144; ഇന്നലെ മരണമടഞ്ഞത് 4,000 പേര്‍ - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Thursday, 13 May 2021

പ്രതിദിന കോവിഡ് ബാധിതര്‍ 3,43,144; ഇന്നലെ മരണമടഞ്ഞത് 4,000 പേര്‍

ന്യുഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിനു മുകളില്‍ തന്നെ. വ്യാഴാഴ്ചത്തെ റിപ്പോര്‍ട്ട് പ്രകാരം 3,43,144 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4,000 പേര്‍ മരണമടഞ്ഞു. 3,44,776 പേര്‍ ഇന്നലെ രോഗമുക്തരായി. പുതിയ രോഗികളുടെ എണ്ണത്തേക്കാള്‍ രോഗമുക്തര്‍ ഉള്ളതു മാത്രമാണ് ആശ്വാസം. 83.2% ആണ് രോഗമുക്തി നിരക്ക്.

ഇതുവരെ 2,40,46,809 പേരിലേക്ക് കോവിഡ് എത്തി. 2,00,79,599 പേര്‍ രോഗമുക്തരായി. 2,62,317 പേരാണ് മരിച്ചത്. 37,04,893 ചികിത്സയിലുണ്ട്. ഇതുവരെ 17,92,98,584 വാക്‌സിന്‍ സ്വീകരിച്ചു. ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ രാജ്യത്ത് 200 കോടി ഡോസ് വാക്‌സിന്‍ ലഭ്യമാകുമെന്ന് നിതി ആയോഗ് അംഗം വി.കെ പോള്‍ പറഞ്ഞു. അടുത്ത വര്‍ഷം ആദ്യപാദത്തില്‍ വാക്‌സിന്‍ ഉത്പാദനം 300 കോടി ഡോസ് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതുവരെ 31,13,24,100 സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇന്നലെ മാത്രം 18,75,515 ടെസ്റ്റുകള്‍ നടത്തിയെന്ന് ഐ.സി.എം.ആള്‍ അറിയിച്ചു.

കര്‍ണാടക, മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് ആകെയുള്ള പ്രതിദിന കേസുകളില്‍ 82.5% റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.



from mangalam.com https://ift.tt/3eJ5ZXG
via IFTTT

No comments:

Post a Comment

Pages