ഭോപ്പാല്‍: മധ്യപ്രദേശില്‍ തലസ്ഥാന നഗരമായ ഭോപ്പാലിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കോവിഡ് രോഗി ബലാത്സംഗത്തിനിരയായി. 24 മണിക്കൂര്‍ പിന്നിടുന്നതിനു മുന്‍പ് രോഗി മരണമടയുകയും ചെയ്തു. സംഭവത്തില്‍ ആശുപത്രിയിലെ ഒരു മെയില്‍ നഴ്‌സ് അറസ്റ്റിലായി. സംഭവം നടന്ന് ഒരു മാസത്തിനു ശേഷമാണ് പോലീസ് വിവരം പുറത്തുവിടുന്നത്. പ്രതിയെ അറസ്റ്റു ചെയ്തതിനു ശേഷമായിരുന്നു ഇത്.
ഏപ്രില്‍ ആറിനാണ് 43കാരിയെ കോവിഡിനെ തുടര്‍ന്ന് ഭോപ്പാല്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ റിസേര്‍ച് സെന്ററില്‍ പ്രവേശിപ്പിച്ചത്. പീഡനത്തെ കുറിച്ച് യുവതി തന്നെയാണ് ഡോക്ടര്‍ക്ക് പരാതി നല്‍കിയത്. പീഡനത്തിനു പിന്നാലെ ഇവരുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. അന്നേ ദിവസം വൈകിട്ടോടെ യുവതി മരണമടഞ്ഞു.
നിഷ്താപുര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 40കാരനായ സന്തോഷ് ആശിര്‍വാര്‍ അറസ്റ്റിലായി. ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലാണ് ഇയാളിപ്പോള്‍. മരണത്തിനു മുന്‍പുള്ള യുവതിയുടെ അഭ്യര്‍ത്ഥന പ്രകാരം അവരുടെ വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ കഴിയില്ലെന്നും അന്വേഷണ ഏജന്‍സി മാത്രമാണ് പങ്കുവച്ചിരിക്കുന്നതെന്നും മുതിര്‍ന്ന പോലീസ് ഓഫീസര്‍ ഇര്‍ഷാദ് വാലി പറഞ്ഞു.
പ്രതി മുന്‍പും സമാനമായ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറയുന്നു. 24കാരിയായ ഒരു നഴ്‌സിനെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന പരാതി ഇയാള്‍ക്കെതിരെ ഉണ്ടായിരുന്നു. ഡ്യുട്ടി സമയത്ത് മദ്യപിച്ചെത്തിയതിന് ഇയാളെ സസ്‌പെന്റ് ചെയ്ത സംഭവവുമുണ്ട്.
പീഡനത്തെ തുടര്‍ന്ന് മരണമടഞ്ഞ യുവതിയാകട്ടെ 1984ലെ ഭോപ്പാല്‍ ദുരന്തത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടയാളാണ്. കോവിഡ് വാര്‍ഡില്‍ നേരിടുന്ന പീഡനങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുമായി ഭോപ്പാല്‍ ദുരന്തത്തിലെ ഇരകളുടെ സംഘടന രംഗത്തുവന്നതോടെയാണ് പ്രതിക്ക് വിലങ്ങ് വീണത്.
ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലെന്ന് സംഘടന ആരോപിച്ചു. കോവിഡ് ബാധിക്കുന്ന സാധാരണക്കാരെക്കാള്‍ ഏഴ് മടങ്ങ് മരണസാധ്യത കൂടുതലാണ് ഭോപ്പാല്‍ വാതക ദുരന്തത്തിലെ ഇരകളുടേത്.
from mangalam.com https://ift.tt/3fjkgcI
via IFTTT
No comments:
Post a Comment