തെരഞ്ഞെടുപ്പുകളിലും ഉപതെരഞ്ഞെടുപ്പുകളിലും തുടര്‍ച്ചയായി നേരിടുന്ന വന്‍ തോല്‍വികള്‍ക്ക് പിന്നാലെ പാളയത്തില്‍ തന്നെ പട നേരിടുന്ന കോണ്‍ഗ്രസില്‍ സീനിയര്‍ നേതാക്കളെ യുവനേതാവ് രാഹുല്‍ ഞെട്ടിക്കാനൊരുങ്ങുന്നു. കോണ്‍ഗ്രസില്‍ സ്ഥിരം അദ്ധ്യക്ഷന്‍ വേണമെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ നിരന്തരം പ്രസ്താവനകള്‍ പുറത്തുവിട്ടുകൊണ്ടിരിക്കെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് യുവ നേതാവിനെ തന്നെ പ്രതിഷ്ഠിച്ചേക്കും. രാഹുല്‍ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കില്ലെന്നും പകരം വേണുഗോപാലിനെ കൊണ്ടുവന്നേക്കുമെന്നും സൂചനകളുണ്ട്.
സംഘടനാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് കണ്ണ് വെച്ചിരിക്കുന്നത് പാര്‍ട്ടിയിലെ മോസ്റ്റ് സീനിയര്‍മാരായ അനേകം നേതാക്കളാണ്. സ്ഥിരം അദ്ധ്യക്ഷനും പുന: സംഘടനയും വേണമെന്ന് ആവശ്യപ്പെട്ട് നിരന്തരം പ്രസ്താവനകള്‍ നടത്തി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന കോണ്‍ഗ്രസിലെ കടല്‍ക്കിഴവന്മാരെ നിലയ്ക്ക് നിര്‍ത്താന്‍ കൂടിയാണ് നീക്കം. നിലവില്‍ നിയന്ത്രണം തന്റെ കയ്യിലാണെങ്കിലും പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ രാഹുല്‍ തല്‍ക്കാലം താല്‍പ്പര്യപ്പെടുന്നില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുതല്‍ ബീഹാറിലെയും മറ്റു സംസ്ഥാനങ്ങളിലെയും ഉപ തെരഞ്ഞെടുപ്പുകളില്‍ വരെ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞ സ്ഥാനത്ത് പ്രത്യേകിച്ചും. പകരം തല്‍ക്കാലം ചുമതല മറ്റാരെയെങ്കിലും ഏല്‍പ്പിച്ച ശേഷം കരുത്തോടെ തിരിച്ചു വരാനാണ് രാഹുലിന്റെ ആഗ്രഹം. രണ്ടു നാലോ വര്‍ഷത്തേക്ക് മറ്റൊരാളെ അദ്ധ്യക്ഷനാക്കിയ ശേഷം കൂടുതല്‍ കരുത്തോടെ വരികയാണ് ലക്ഷ്യം.
സോണിയാഗാന്ധിക്ക് അയച്ച കത്തിന് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ ജി-23 നേതാക്കള്‍ ശക്തമായ വിമര്‍ശനവുമായിട്ടാണ് ഓരോ ദിവസവും എത്തുന്നത്. എതിരാളികളുടെ വക ആക്ഷേപം വേറെയും. ഇതോടെയാണ് തനിക്ക് പകരം ഒരു യുവനേതാവിനെ മുന്നില്‍ നിര്‍ത്തി കളിക്കാന്‍ രാഹുല്‍ തീരുമാനിച്ചിട്ടുള്ളത്. നിലവില്‍ അദ്ധ്യക്ഷസ്ഥാനം രാഹുല്‍ താല്‍പ്പര്യപ്പെടുന്നില്ല. അതേസമയം തന്നെ കടല്‍ക്കിഴവന്മാര്‍ക്ക് മുന്നില്‍ മുട്ടുമടക്കാനും വയ്യ. അതുകൊണ്ടാണ് വേണുഗോപാലിനെ ആലോചിക്കുന്നത്. തല്‍ക്കാലം മറ്റൊരാള്‍ക്ക് ചുമതല നല്‍കി 2022 ലോ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിലോ തിരിച്ചുവരാനാണ് പദ്ധതി. വേണുഗോപാല്‍ വരുന്നത് പാര്‍ട്ടിക്കുള്ളില്‍ ആടി നില്‍ക്കുന്ന വിഭാഗത്തിനും കരുത്തു കൂട്ടുമെന്ന് കരുതുന്നു.
നിലവില്‍ എഐസിസിയുടെ സംഘടനാ ചുമതലയുള്ള സെക്രട്ടറിയാണ് വേണുഗോപാല്‍. അതുകൊണ്ടുതന്നെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുമാകും. എന്നാല്‍ അദ്ധ്യക്ഷപദത്തിലേക്ക് വേണുഗോപാല്‍ വന്നാല്‍ ഗുലാം നബി ആസാദോ മറ്റോ എതിരാളിയായി വന്നേക്കാനും സാധ്യതയുണ്ട്. രാഹുല്‍ പക്ഷത്തിന്റെ പാര്‍ട്ടിയിലെ സ്വാധീനം ജി-23 നേതാക്കള്‍ക്ക് കുറയ്ക്കണമെന്നുണ്ടെങ്കില്‍ ആസാദോ മറ്റോ വരേണ്ടതുണ്ട്്. പാര്‍ട്ടിക്കുള്ളില്‍ പുന:സംഘടനയ്ക്കും തെരഞ്ഞെടുപ്പ് നടത്താനും ധാരണയായിട്ടുണ്ട്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്നിരുന്നു. അടുത്ത മാസം തന്നെ വോട്ടര്‍പട്ടിക തയ്യാറാക്കി വര്‍ക്കിംഗ് കമ്മറ്റിക്കും അദ്ധ്യക്ഷയ്ക്കും അയയ്ക്കും ഇവര്‍ക്കാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനുള്ള ചുമതല.
കോണ്‍ഗ്രസില്‍ സീനിയര്‍ നേതാക്കളുടെ ഒരു വിമതപക്ഷം ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ പാര്‍ട്ടി അദ്ധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്് രാഹുലിനാണോ വിമതര്‍ക്കാണോ എന്ന തര്‍ക്കത്തിനും തീരുമാനമാകും. തിരഞ്ഞെടുപ്പില്‍ തോറ്റിട്ടും കഴിവുള്ളവരെ രാഹുല്‍ കൊണ്ടുവരുന്നില്ലെന്നാണ് പരാതി. യുവാക്കളെ ആരും തടയുന്നില്ലെന്ന് സീനിയേഴ്‌സിന്റെ ആവലാതി. രാഹുല്‍ കഴിവുള്ളവരെ ടീമില്‍ എടുക്കുന്നില്ലെന്നാണ് സീനിയേഴ്‌സ് ഉന്നയിക്കുന്നത്. താഴേത്തട്ടുമാി ബന്ധമുള്ള നേതാക്കളെയാണ് കോണ്‍ഗ്രസ് വളര്‍ത്തി കൊണ്ടുവരേണ്ടതെന്നും അവര്‍ പറയുന്നു. അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ പത്ത് എഐസിസി അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. 1500 അംഗങ്ങള്‍ക്കാണ് വോട്ടവകാശം ഉണ്ടാവുക.
രാഹുല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന് മുമ്പാണ് കോണ്‍ഗ്രസില്‍ അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. ഇതിന് മുമ്പ് വര്‍ക്കിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് നടന്നത് 1997 ലും അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് 2000 ലുമായിരുന്നു നടന്നത്. 2000 ല്‍ മത്സരം നടന്നപ്പോള്‍ സോണിയാഗാന്ധിക്കെതിരേ മത്സരിക്കാന്‍ ജിതേന്ദ്രപ്രസാദ് ഉണ്ടായിരുന്നു. വേണുഗോപാല്‍ വന്നാല്‍ കോണ്‍ഗ്രസിലെ ഉത്തരേന്ത്യന്‍ ആധിപത്യത്തിന് ഭംഗം വരുമോ എന്ന ആശങ്ക അവിടുത്തെ ലോബികള്‍ക്ക് ഉണ്ടെന്നും വിലയിരുത്തലുകളുണ്ട്്.
from mangalam.com https://ift.tt/3l44a7m
via IFTTT
No comments:
Post a Comment