ന്യുഡല്‍ഹി: അഹമ്മദ് പട്ടേലിന്റെ വിയോഗത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. വിശ്വസ്തനായ സഹപ്രവര്‍ത്തകനെയാണ് നഷ്ടമായതെന്ന് സോണിയ ഗാന്ധി അനുസ്മരിച്ചു. 2001 മുതല്‍ 16 വര്‍ഷത്തോളം സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായിരുന്നു പട്ടേല്‍.
ഇന്ന് ഏറെ ദുഃഖിപ്പിച്ച ദിവസമാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നെടുംതൂണായിരുന്നു പട്ടേല്‍ എന്ന് രാഹുല്‍ ഗാന്ധി അനുസ്മരിച്ചു. കോണ്‍ഗ്രസിനു വേണ്ടി ജീവിച്ച, പാര്‍ട്ടിയുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ ഒപ്പംനിന്ന നേതാവായിരുന്നു. വലിയ സ്വത്താണ് പാര്‍ട്ടിക്ക് നഷ്ടമായിരിക്കുന്നത്. കുടുംബത്തോട് അനുശോചനം അറിയിക്കുന്നു.-രാഹുല്‍ പറഞ്ഞു. പ്രിയങ്ക് റോബര്‍ട്ട് വദ്രയും പട്ടേലിന്റെ വിയോഗത്തില്‍ അനുശോചിച്ചു.
മുതിര്‍ന്ന നേതാക്കളായ പി.ചിദംബരം, ദിഗ്‌വിജയ് സിംഗ്, അഭിഷേക് മനു സിംഗ്‌വി, മനീഷ് തിവാരി തുടങ്ങിയവരും പട്ടേലിന്റെ വിയോഗത്തില്‍ അനുശോചിച്ചു. യഥാര്‍ത്ഥ സുഹൃത്തും പാര്‍ട്ടിയുടെയും സഹപ്രവര്‍ത്തകരുടെയും വിശ്വസ്തനുമായിരുന്നുവെന്ന് ചിദംബരം അനുസ്മരിച്ചു. ആരേയും സഹായിക്കാനുള്ള മനസ്സ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. അദ്ദേഹത്തെ പോലെ ഒരാളെ കണ്ടെത്താന്‍ കഴിയില്ല. ഭൂരിപക്ഷ വിഭാഗത്തില്‍ നിന്ന് അതിക്രമം നേരിടുമ്പോഴും മതേതര നിലപാട് തിരുത്താന്‍ അദ്ദേഹം തയ്യാറായിട്ടില്ലെന്നും ചിദംബരം പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ പാലിക്കാന്‍ അവസാനം വരെ പാലിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. രണ്ട് പതിറ്റാണ്ടിലേറെയായി പാര്‍ട്ടിയുടെ നെടുംതൂണും വിശ്വസ്തനുമായി പ്രവര്‍ത്തിച്ചുവെന്നും ചിദംബരം അനുസ്മരിച്ചു.
എല്ലാ രാഷ്ട്രീയ രോഗങ്ങള്‍ക്കുമുള്ള ഔഷധമായിരുന്നു പട്ടേല്‍- ദിഗ്‌വിജയ് സിംഗ് പറഞ്ഞു. ആത്മാര്‍ത്ഥ സുഹൃത്തിനെയാണ് നഷ്ടമായത്. 1977 മുതല്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. മൃദുഭാഷിയും തന്ത്രശാലിയുമായ പട്ടേലിനെ എപ്പോഴും പുഞ്ചിരിക്കുന്ന മുഖത്തോടെയാണ് കണ്ടിട്ടുള്ളത്.-സിംഗ് ട്വീറ്റ് ചെയ്തു. പട്ടേലിന്റെ സംഭാവന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
from mangalam.com https://ift.tt/33gCrKS
via IFTTT
No comments:
Post a Comment