കോവിഡ് വ്യാപനം; വാക്‌സീന്‍ വിപണി പിടിക്കാന്‍ റഷ്യയും - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Tuesday, 24 November 2020

കോവിഡ് വ്യാപനം; വാക്‌സീന്‍ വിപണി പിടിക്കാന്‍ റഷ്യയും

ന്യൂഡല്‍ഹി : കോവിഡ് വ്യാപനത്തിനിടെ വാക്‌സീന്‍ വിപണി പിടിക്കാന്‍ റഷ്യയും രംഗത്ത്. മറ്റുള്ളവയെക്കാള്‍ കുറഞ്ഞനിരക്കില്‍ സ്പുട്‌നിക് 5 വാക്‌സീന്‍ ലഭ്യമാക്കുമെന്നു റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് വ്യക്തമാക്കി. ഇതേ ഫലപ്രാപ്തിയുള്ള വാക്‌സീന്റെ പകുതിയില്‍ താഴെ വിലയ്ക്ക് അടുത്തവര്‍ഷം 100 കോടി ഡോസ് വിപണിയിലെത്തിക്കുമെന്നാണ് റഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യയുടെ പരിഗണനാ പട്ടികയില്‍ ഒന്നാമതുള്ള ഓക്‌സ്ഫഡ് വാക്‌സീന്റെ വില സംബന്ധിച്ച ഔദ്യോഗിക വിശദീകരണത്തിനു കേന്ദ്ര സര്‍ക്കാര്‍ ഇനിയും തയാറായിട്ടില്ല. ഈ വാക്‌സീന്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡോസ് ഒന്നിന് 1000 രൂപയില്‍ താഴെയാകുമെന്നാണു വ്യക്തമാക്കിയിരിക്കുന്നത്.



from mangalam.com https://ift.tt/3mhexXf
via IFTTT

No comments:

Post a Comment

Pages