ലൈഫ്, കെ ഫോണ്‍, ഇ-മൊബിലിറ്റി, ടോറസ് ഡൗണ്‍ടൗണ്‍, സ്മാര്‍ട്ട്‌സിറ്റി ; ഇ.ഡിയുമായി ഏറ്റുമുട്ടലില്‍നിന്നു സംസ്ഥാന സര്‍ക്കാര്‍ പിന്മാറുന്നു, രേഖകള്‍ നല്‍കും - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Wednesday, 25 November 2020

ലൈഫ്, കെ ഫോണ്‍, ഇ-മൊബിലിറ്റി, ടോറസ് ഡൗണ്‍ടൗണ്‍, സ്മാര്‍ട്ട്‌സിറ്റി ; ഇ.ഡിയുമായി ഏറ്റുമുട്ടലില്‍നിന്നു സംസ്ഥാന സര്‍ക്കാര്‍ പിന്മാറുന്നു, രേഖകള്‍ നല്‍കും

കൊച്ചി: കേന്ദ്ര അന്വേഷണ ഏജന്‍സികളുമായുള്ള ഏറ്റുമുട്ടലില്‍നിന്നു സംസ്ഥാന സര്‍ക്കാര്‍ പിന്മാറുന്നു. ലൈഫ് മിഷന്‍, കെ ഫോണ്‍, ഇ-മൊബിലിറ്റി, ടോറസ് ഡൗണ്‍ടൗണ്‍, സ്മാര്‍ട്ട്‌സിറ്റി വികസന പദ്ധതികളുടെ രേഖകള്‍ കൈമാറാന്‍ തയാറാണെന്നു ചീഫ് സെക്രട്ടറി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ (ഇ.ഡി) രേഖാമൂലം അറിയിച്ചു. അതിനു സാവകാശം ചോദിച്ചിട്ടുണ്ട്.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ട ഇ.ഡി. അധികാരപരിധി മറികടക്കുന്നെന്നു കുറ്റപ്പെടുത്തിയ സി.പി.എം. പ്രത്യക്ഷ സമരത്തിനു തയാറെടുക്കുന്നതിനിടെയാണു സര്‍ക്കാര്‍ വഴങ്ങുന്നത്. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശവും ഇതിനു കാരണമായെന്നാണു സൂചന.

വികസനപദ്ധതികള്‍ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തുന്നു എന്നായിരുന്നു ഇ.ഡിക്കെതിരായ രാഷ്ട്രീയ നിലപാട്. സര്‍ക്കാരിന്റെ പദ്ധതികളെക്കുറിച്ചല്ല, അവയിലെ അനധികൃത ഇടപാടുകളെക്കുറിച്ചാണ് അന്വേഷണമെന്ന് ഇ.ഡി. വിശദീകരിച്ചു. നിരവധി ബിനാമി കരാറുകളുണ്ടായി. ഇതു തെളിയിക്കാനാണു രേഖകള്‍ ആവശ്യപ്പെട്ടത്. സര്‍ക്കാരിന്റെ മറുപടി വൈകിയതോടെ വീണ്ടും ഇ.ഡി. കത്തു നല്‍കിയിരുന്നു.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍, സ്വപ്‌ന സുരേഷ് എന്നിവരെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തില്‍ വിവിധ സര്‍ക്കാര്‍ പദ്ധതികളിലെ ക്രമക്കേടുകളുടെ കൂടുതല്‍ തെളിവുകള്‍ ഇ.ഡി. മുദ്രവച്ച കവറില്‍ കോടതിക്കു കൈമാറുകയും ചെയ്തു.

ആവശ്യപ്പെട്ട രേഖകള്‍ നിഷേധിക്കപ്പെട്ടാല്‍ കോടതിയെ സമീപിക്കാനായിരുന്നു ഇ.ഡിയുടെ നീക്കം. അഴിമതിക്കേസുകള്‍ കോടതി സി.ബി.ഐക്കു വിടാനുള്ള സാധ്യത ഒഴിവാക്കാന്‍ കൂടിയാണ് രേഖകള്‍ വിട്ടുകൊടുക്കുന്നത്. കൊച്ചി സ്മാര്‍ട്ട്‌സിറ്റി വികസനത്തിനു യു.എ.ഇയിലെ കമ്പനികളുമായുള്ള 4,000 കോടിയുടെ ഇടപാടുകള്‍ക്കു സ്വപ്‌നയെ നിയോഗിച്ചതായി ശിവശങ്കറും ഇടപെടലുകളുടെ വിവരങ്ങള്‍ സ്വപ്‌നയും വെളിപ്പെടുത്തിയതായാണു റിപ്പോര്‍ട്ട്. കെ ഫോണില്‍ ടെന്‍ഡര്‍ തുകയെക്കാള്‍ 49% കൂട്ടിയാണു കരാര്‍ നല്‍കിയത്.

1,028 കോടിയായിരുന്നു ടെന്‍ഡര്‍ തുകയെങ്കില്‍ മന്ത്രിസഭാ തീരുമാനം കാക്കാതെ ശിവശങ്കര്‍ ഇടപെട്ട് 1,531 കോടിക്കു കരാര്‍നല്‍കി. ഒരു പദ്ധതിയില്‍ 30 കോടി കോഴ ദുബായില്‍ കൈമാറിയതായും വിവരം കിട്ടി. ടെക്‌നോപാര്‍ക്കില്‍ അമേരിക്കയിലെ ടോറസ് ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിങ്‌സും എംബസി ഗ്രൂപ്പും ചേര്‍ന്നുള്ള ഐടി, അടിസ്ഥാന സൗകര്യ പദ്ധതിയിലും വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നു സംശയം.



from mangalam.com https://ift.tt/2J7A6dX
via IFTTT

No comments:

Post a Comment

Pages