ഗാന്ധിനഗര്‍ : മകനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ ഗര്‍ഭിണിയായ യുവതിയെ കാമുകന്‍ തന്നെ കൊന്ന് കുഴിച്ച് മൂടി. ഗുജറാത്തിലെ ബര്‍ഡോളിയാണ് സംഭവം.
മൂന്നുവയസ്സുള്ള കുഞ്ഞിനെ മാതാപിതാക്കളെ ഏല്‍പ്പിച്ച ശേഷമാണ് ഇവര്‍ കാമുകനൊപ്പം പോയത്. യുവതിയെ കൊന്ന ശേഷം മൃതദേഹം യുവതിയുടെ പിതാവിന്റെ ഫാമില്‍ തന്നെയാണ് ഇയാള്‍ കുഴിച്ചിട്ടത്.
നവംബര്‍ 14നാണ് രശ്മി കട്ടാരിയ എന്ന യുവതിയെ കാണാതാകുന്നത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് നടുക്കുന്ന കൊലപാതകം പുറത്തുവരുന്നത്.
മകള്‍ അഞ്ചുവര്‍ഷത്തോളമായി ചിരാഗ് പട്ടേല്‍ എന്ന വിവാഹിതനായ യുവാവുമായി ഇവര്‍ പ്രണയത്തിലായിരുന്നു. ഈ വിവരം മാതാപിതാക്കള്‍ പോലീസിന് കൈമാറി. ഇതോടെ യുവതിയെ തേടിയുള്ള അന്വേഷണം ഇയാളിലേക്കെത്തിയത്. പോലീസ് ചോദ്യം ചെയ്യലില്‍ അഞ്ചുമാസം ഗര്‍ഭിണി കൂടിയായിരുന്ന യുവതിയെ കൊലപ്പെടുത്തി ഫാമില്‍ കുഴിച്ചുമൂടിയ കാര്യം ഇയാള്‍ തന്നെ സമ്മതിക്കുകയായിരുന്നു.
വാക്കു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നശേഷം ഫാമില്‍ കുഴിയെടുത്ത് മൃതദേഹം അതിലിട്ട് മൂടുകയായിരുന്നു. ഇയാളുടെ മൊഴിയെ തുടര്‍ന്ന് ഫാമില്‍ നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കണ്ടെത്തി.
from mangalam.com https://ift.tt/39dlB3n
via IFTTT
No comments:
Post a Comment