ബ്രസീല്‍: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തില്‍ അനുശോചിച്ച് പ്രമുഖര്‍. ബ്രസീലിയന്‍ താരം പെലെ, ാേണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, യുവരാജ് സിംഗ്, സുരേഷ റെയ്‌ന, പാക് താരം ഷൊയിബ് അക്തര്‍ തുടങ്ങി നിരവധി പ്രമുഖരാണ് മറേഡോണയെ അനുസ്മരിച്ചത്.
'എനിക്ക് നഷ്ടമായത് നല്ല സുഹൃത്തിനെയാണ്. ലോകത്തിന് ഒരു ഇതിഹാസത്തെ നഷ്ടപ്പെട്ടു. തീര്‍ച്ചയായും ഒരു ദിവസം ഞങ്ങളൊരുമിച്ച് മറ്റൊരു ലോകത്ത് പന്ത് തട്ടും'-പെലെ പറഞ്ഞു. 1986ല്‍ ലോകകപ്പ് ഉയര്‍ത്തുന്ന ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു പെലെയുടെ അനുസ്മരണം.
'ഇതിഹാസതാരം ഡീഗോ മറഡോണ നമ്മെ വിട്ടുപിരിഞ്ഞു. എന്തുകൊണ്ടാണ് ഫുട്‌ബോളിനെ ഒരു മനോഹരമായ കളി എന്ന് വിളിക്കുന്നതെന്ന് അദ്ദേഹം നമ്മെ കാണിച്ചുതന്നു. അദ്ദേഹത്തിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും ആരാധകരോടും അനുശോചനം അറിയിക്കുന്നു.'- രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
'എന്റെ ഹീറോ ഇനിയില്ല.. എന്റെ ഉല്‍മത്തനായ പ്രതിഭാശാലിക്ക് നിത്യശാന്തി നേരുന്നു. ഞാന്‍ നിങ്ങള്‍ക്കു വേണ്ടിയാണ് ഫുട്‌ബോള്‍ കണ്ടത്'- സൗരവ് ഗാംഗുലി ട്വിറ്റ് ചെയ്തു.
'വലിയ നഷ്ടം. ഞങ്ങള്‍ക്ക് വലിയ ഓര്‍മ്മകള്‍ സമ്മാനിച്ച ഞങ്ങളുടെ കുട്ടിക്കാലഃെത്ത താരം. ഇതിഹാസ താരത്തിന്റെ വിയോഗം ദുഃഖിപ്പിക്കുന്നു. ഹൃദയങ്ങളിലും ഓര്‍മ്മകളിലും നിങ്ങള്‍ ജീവിക്കും ഡീഗോ മറഡോണ'- സുമരഷ് റെയ്‌ന പ്രതികരിച്ചു.
എല്ലാ കായിക താരങ്ങള്‍ക്കും വലിയ ആവേശമായിരുന്ന അദ്ദേഹത്തിന്റെ പാരമ്പര്യം എന്നും നിലനില്‍ക്കുന്നു. മരണവാര്‍ത്ത ഏറെ ദുഃഖിപ്പിച്ചു-ഷൊയിബ് അക്തര്‍ പറഞ്ഞു.
ഫുട്‌ബോളും കായിക ലോകവും ഏറ്റവും മഹത്തായ കളിക്കാരില്‍ ഒരാളെ നഷ്ടപ്പെട്ടു. നിത്യശാന്തി നേരുന്നു. നിങ്ങളെ നഷ്ടമായി'- ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ കുറിച്ചു.
from mangalam.com https://ift.tt/3fyGgQB
via IFTTT
No comments:
Post a Comment