വഴുതക്കാട്ടുള്ള 'ആര്‍ട്ടെക് കല്ല്യാണി' യില്‍ ബിനീഷിന് ബിനാമി പേരില്‍ ഫ്ളാറ്റ്? പാറ്റൂര്‍ കേസില്‍ ഇടപെട്ടതിന് കിട്ടിയ പ്രത്യുപകാരമെന്ന് സംശയം ; കേസിലും ഇ.ഡിയുടെ കണ്ണെത്തും - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Wednesday, 25 November 2020

വഴുതക്കാട്ടുള്ള 'ആര്‍ട്ടെക് കല്ല്യാണി' യില്‍ ബിനീഷിന് ബിനാമി പേരില്‍ ഫ്ളാറ്റ്? പാറ്റൂര്‍ കേസില്‍ ഇടപെട്ടതിന് കിട്ടിയ പ്രത്യുപകാരമെന്ന് സംശയം ; കേസിലും ഇ.ഡിയുടെ കണ്ണെത്തും

കൊച്ചി: സര്‍ക്കാര്‍ ഭൂമി കൈയേറി പാറ്റൂരില്‍ ഫ്ളാറ്റ് നിര്‍മിച്ച കേസിലും ബിനീഷ് കോടിയേരിയുടെ പങ്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. വി.എസ്. അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരിക്കെ പാറ്റൂര്‍ ഫഌറ്റ് നിര്‍മാണത്തിനെതിരേ കേസുകള്‍ ഉത്ഭവിച്ച ഘട്ടത്തില്‍ ബിനീഷ് ഇടപെട്ടതിനുള്ള സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്. പാറ്റൂര്‍ ഭൂമിയില്‍ ഫ്ളാറ്റുകള്‍ നിര്‍മിച്ച ആര്‍ട്ടെക്ക് കമ്പനിക്കെതിരേയായിരുന്നു യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് കേസുകളുണ്ടായത്.

പാറ്റൂര്‍ ഇടപാടില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഉന്നതര്‍ പ്രതികളാക്കപ്പെട്ടതോടെയാണ് കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടന്നത്. ഇതിന് പ്രത്യുപകാരമായി നിര്‍മാണ കമ്പനി തിരുവനന്തപുരത്ത് വഴുതക്കാട്ടുള്ള 'ആര്‍ട്ടെക് കല്ല്യാണി'യില്‍ ബിനീഷിന് ബിനാമി പേരില്‍ ഫ്ളാറ്റ് നല്‍കിയെന്നാണു വിവരം. ഈ ഫ്ളാറ്റിന്റെ ഉടമയെ ഇ.ഡി ചോദ്യംചെയ്യും.

ബഹുനില ആഢംബര ഫ്ളാറ്റില്‍ താമസക്കാര്‍ പലരും ഉന്നത ഉദ്യോഗസ്ഥരാണ്. പാറ്റൂര്‍ കേസില്‍ മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ ഉള്‍പ്പെടെ എട്ട് ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ പ്രതികളാണ്. രണ്ടരക്കോടി രൂപ വിലമതിക്കുന്ന പാറ്റൂരിലെ സര്‍ക്കാര്‍ ഭൂമി കൈയേറി ഫ്ളാറ്റ് നിര്‍മിച്ചെന്ന പരാതിയില്‍ നാല് കേസുകള്‍ ഹൈക്കോടതിയില്‍ നിലവിലുണ്ട്.

ലോകായുക്തയുടെ ഉത്തരവുപ്രകാരം നേരത്തെ പതിനാറര സെന്റ് സ്ഥലം ജില്ലാ കലക്ടര്‍ പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്താണ് നിയമനടപടികള്‍ക്ക് തുടക്കമിട്ടത്. ഈ കേസിന്റെ പലഘട്ടത്തിലും ഭരണസ്വാധീനം ഉപയോഗിച്ച് ബിനീഷ് ഇടപെട്ടിട്ടുണ്ടെന്നാണ് ഇ.ഡിക്ക് ലഭിച്ചിരിക്കുന്ന വിവരം.



from mangalam.com https://ift.tt/3m8etJa
via IFTTT

No comments:

Post a Comment

Pages