മലപ്പുറം: മലപ്പുറത്ത് യുവാക്കളെ കുത്തിവീഴ്ത്തിയ ശേഷം മൊബൈൽ ഫോണുകൾ കവർന്ന കേസിലെ പ്രതികൾ പിടിയിൽ. കൊല്ലം കരുനാഗപള്ളി സ്വദേശി സക്കീർ എന്ന മുണ്ട സക്കീർ, തൃശൂർ എൽത്തുരുത്ത് സ്വദേശി ആലപ്പാടൻ സനൂപ് എന്നിവരാണ് അറസ്റ്റിലായത്.
ഈ മാസം19 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. നിലമ്പൂരിൽ പുതുതായി തുടങ്ങുന്ന മൊബൈൽ ഷോപ്പിന്റെ ജോലിക്കായി വന്ന കോഴിക്കോട് സ്വദേശി മിഥുൻ സുഹൃത്ത് പൂക്കോട്ടുംപാടം തൊണ്ടി സ്വദേശി ചെമ്മല സബീല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കവർച്ചക്കെത്തിയ പ്രതികൾ മുറിയിൽ ഉണ്ടായിരുന്ന മിഥുനെ കുത്തി പരിക്കേൽപിച്ചു. ശബ്ദം കേട്ട് ഓടിയെത്തിയ ചെമ്മല സബീലിന്റെ നെഞ്ചിനും കുത്തി പരിക്കേൽപ്പിച്ചു.
തുടർന്ന്, രക്ഷപെട്ട പ്രതികൾ ഒളിവിൽ കഴിയുന്നതിനിടെ ആലപ്പുഴയിൽ വച്ചാണ് പിടിയിലാകുന്നത്. പ്രതികൾക്കെതിരെ വേറെയും കേസുകൾ നിലവിലുണ്ട്.
from mangalam.com https://ift.tt/2V5rJlX
via IFTTT
No comments:
Post a Comment