തൃപ്പൂണിത്തുറ: കോണ്‍ഗ്രസ്സിലെ മുല്ലപ്പിള്ളി രാമചന്ദ്രന്‍ ബി.ജെ.പി യില്‍ ചേര്‍ന്ന് നഗരസഭയിലേക്ക് മത്സരിക്കുന്നു എന്ന വാര്‍ത്ത തൃപ്പൂണിത്തുറക്കാരെ കുഴപ്പത്തിലാക്കി. അവസാനം സ്ഥാനാര്‍ഥിയുടെ ചിത്രം സഹിതമുള്ള അഭ്യര്‍ത്ഥന വന്നപ്പോഴാണ് സംശയം മാറിയത്. തൃപ്പൂണിത്തുറ നഗരസഭയുടെ നാല്‍പ്പത്തിയെട്ടാം വാര്‍ഡായ ഇല്ലിക്കപ്പടിയില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് മുല്ലപ്പിള്ളിയുടെ അപരനാമമുള്ള മറ്റൊരു രാമചന്ദ്രന്‍.
മുന്‍പ് കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന എരൂരിലെ മുല്ലപ്പിള്ളി രാമചന്ദ്രന്‍ അടുത്തിടെയാണ് ബി.ജെ.പി.യില്‍. ചേര്‍ന്നത്. ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ഥി മുന്‍ കൗണ്‍സിലറും ഐ.എന്‍.ടി.യു.സി നേതാവുമായ പി.ബി സതീശനാണ്. ഇടതുമുന്നണി സ്ഥാനാര്‍ഥിയായി ഇന്ദു. മറ്റു രണ്ടു സ്വതന്ത്രരും ഉള്‍പ്പടെ അഞ്ചുപേരാണ് ശക്തമായ മത്സരം നടക്കുന്ന ഇല്ലിക്കപ്പടിയില്‍ രംഗത്തുള്ളത്.
from mangalam.com https://ift.tt/39henLK
via IFTTT
No comments:
Post a Comment