മൂവാറ്റുപുഴ: പതിനൊന്ന് വോട്ടിന് അച്ഛന്‍ തോറ്റ വാര്‍ഡ് തിരിച്ച് പിടിക്കുന്നതിന് വിദ്യാര്‍ഥിനിയായ മകള്‍ മത്സരരംഗത്ത്. മൂവാറ്റുപുഴ നഗരസഭ 20 മാറാടി വാര്‍ഡിലാണ് പിതാവിന് കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ട വിജയം തിരിച്ച് പിടിക്കാന്‍ മകള്‍ മീനാക്ഷി തമ്പി മത്സരിക്കുന്നത്.
എസ്.എഫ്.ഐ. എറണാകുളം ജില്ലാ കമ്മിറ്റി അംഗവും നിയമ വിദ്യാര്‍ഥിനിയുമായ മീനാക്ഷി സംസ്ഥാനത്തെ പ്രായം കുറഞ്ഞ സ്ഥാനാര്‍ഥികള്‍ ഒരാള്‍ കൂടിയാണ്. മത്സരിക്കാന്‍ ആവശ്യമായ 21 വയസ് പൂര്‍ത്തിയായിട്ട് ഒരു മാസം മാത്രമാണ് പിന്നിടുന്നത്. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജിലെ എസ്.എഫ്.ഐ. യുടെ മുന്‍നിര പോരാളികളില്‍ ഒരാളായിരുന്നു.
2015 ലെ തെരഞ്ഞെടുപ്പില്‍ സി.പി.എം. ടിക്കറ്റില്‍ മത്സരിച്ച മീനാക്ഷിയുടെ പിതാവ് പി.ബി. അജിത്കുമാര്‍ 11 വോട്ടിനാണ് പരാജയപ്പെട്ടത്. ഈ തെരഞ്ഞെടുപ്പില്‍ വാര്‍ഡ് വനിത സംവരണം ആയതോടെ സി.പി.എം. നേതൃത്വം മീനാക്ഷിയെ മത്സരരംഗത്ത് ഇറക്കുകയായിരുന്നു. മറ്റെല്ലാ വാര്‍ഡുകളിലും പാനലായാണ് സ്ഥാനാര്‍ഥികളെ പരിഗണിച്ചതെങ്കില്‍ ഇവിടെ മറ്റ് പേരുകളൊന്നും ഉണ്ടായിരുന്നില്ല.
from mangalam.com https://ift.tt/2JbuPSE
via IFTTT
No comments:
Post a Comment