കൊട്ടാരക്കര: കൊട്ടാരക്കരയില്‍ ജീവനക്കാരുടെ കൊവിഡ് രോഗം മറച്ചു വച്ച് പ്രവര്‍ത്തനം നടത്തിയ കശുവണ്ടി അടപ്പിച്ചു. ജീവനക്കാരുടെ സ്രവപരിശോധനയിലടക്കം കൃത്രിമം കാട്ടിയതായി വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു നടപടി.
കൊട്ടാരക്കരയ്ക്കടുത്ത് ഉമ്മന്നൂര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന അമ്പലക്കര കശുവണ്ടി ഫാക്ടറിക്കെതിരെയാണ് നടപടി.
ജീവനക്കാരിലൊരാള്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു, എന്നാൽ സ്രവപരിശോധനയ്ക്ക് കൊടുത്ത സാമ്പിളില്‍ സ്ഥാപനം കൃത്രിമം കാണിച്ചു. ഇതേ കുറിച്ച് ആരോഗ്യവകുപ്പിന് രഹസ്യവിവരം കിട്ടിയതോടെ പൊലീസും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് സ്ഥാപനം അടച്ചുപൂട്ടി.
നിലവിൽ ഇവിടെയുള്ള പത്തിലേറെ ജീവനക്കാര്‍ക്ക് നിലവില്‍ കൊവിഡ് ലക്ഷണങ്ങള്‍ ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരുടെ സമ്പർക്കപ്പട്ടികയും വലുതായിരിക്കും. ഏഴു ദിവസത്തേക്ക് തുറക്കരുതെന്നാണ് നിര്‍ദ്ദേശം.
from mangalam.com https://ift.tt/2V6Grcn
via IFTTT
No comments:
Post a Comment