വിവാഹം കഴിഞ്ഞിട്ട്‌ ഒരുമാസം; ദാമ്പത്യത്തിന്റെ പുതുവസന്തംമായുംമുന്‍പേ സെബിനെ വിധി കൊണ്ടുപോയി - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Thursday, 26 November 2020

വിവാഹം കഴിഞ്ഞിട്ട്‌ ഒരുമാസം; ദാമ്പത്യത്തിന്റെ പുതുവസന്തംമായുംമുന്‍പേ സെബിനെ വിധി കൊണ്ടുപോയി

രാമപുരം: ദാമ്പത്യത്തിന്റെ പുതുവസന്തംമായുംമുന്‍പേ വിധി തട്ടിയെടുത്ത ബാങ്ക്‌ മാനേജര്‍ സെബിന്റെ ഓര്‍മ്മകള്‍ക്കുമുന്നില്‍ ഹൃദയംനുറുങ്ങും വേദനയുമായി ഭാര്യ ദിയ.

ഗ്യാസ്‌ സിലിണ്ടറില്‍ നിന്നും തീപ്പൊള്ളലേറ്റ്‌ മരണമടഞ്ഞ രാമപുരം ഗാന്ധിപുരം വെട്ടുവയലില്‍ സെബിന്റെ വേര്‍പാട്‌ നാടിനും തീരാവേദനയാണ്‌ പകര്‍ന്നത്‌.സെബിന്റെ വിവാഹം കഴിഞ്ഞിട്ട്‌ ഒരുമാസം പൂര്‍ത്തിയായദിവസമായിരുന്നുഇന്നലെ.വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രിയങ്കരനായിരുന്ന സെബിന്റെ വേര്‍പാട്‌ ആര്‍ക്കുംവിശ്വസിക്കാനാവുന്നില്ല.സൗമ്യ സ്വഭാവക്കാരനായ ഇദ്ദേഹം വലിയോരു സുഹൃത്ത്‌ വലയത്തിനുടമയായിരുന്നു. രാമപുരം മാര്‍ ആഗസ്‌തിനോസ്‌ കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ ക്യാമ്പസ്‌ സെലക്ഷനിലൂടെ സൗത്ത്‌ ഇന്ത്യന്‍ ബാങ്കില്‍ നിയമനം ലഭിക്കുകയായിരുന്നു.

തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന്‌ ഒരാഴ്‌ച്ചയിലേറെയായി ആശുപത്രിയില്‍ചികിത്സയിലായിരുന്നു.കട്ടപ്പന ഇരട്ടയാര്‍ സ്വദേശിനിയാണ്‌ സെബിന്റെ ഭാര്യ ദിയ. മരണവാര്‍ത്തയറിഞ്ഞതിനെ തുടര്‍ന്ന്‌ നാട്ടുകാരും ബന്ധുക്കളുമടക്കം വലിയ ജനാവലി എത്തിയെങ്കിലുംകോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ചാണ്‌ ജനങ്ങളെ മരണവീട്ടിലേയ്‌ക്ക് കയറ്റിവിട്ടത്‌.ഇന്നലെ വൈകിട്ട്‌ 4 ന്‌ രാമപുരം സെന്റ്‌. അഗസ്‌റ്റ്യന്‍സ്‌ഫൊറോന പള്ളിയില്‍ സംസ്‌കാരം നടത്തി.
സമൂഹത്തിന്റെ നാനാതുറയിലുള്ള പ്രമുഖ വ്യക്‌തികളടക്കം നിരവധി പേര്‍ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.



from mangalam.com https://ift.tt/3maTPYJ
via IFTTT

No comments:

Post a Comment

Pages