വീണ്ടും ബാങ്ക് വായ്പ തട്ടിപ്പ്: 12 ബാങ്കുകളില്‍ നിന്ന് 1200 കോടി തട്ടിയെടുത്ത കമ്പനി ഉടമകള്‍ മുങ്ങിയെന്ന് സി.ബി.ഐ - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Thursday, 26 November 2020

വീണ്ടും ബാങ്ക് വായ്പ തട്ടിപ്പ്: 12 ബാങ്കുകളില്‍ നിന്ന് 1200 കോടി തട്ടിയെടുത്ത കമ്പനി ഉടമകള്‍ മുങ്ങിയെന്ന് സി.ബി.ഐ

ന്യുഡല്‍ഹി: രാജ്യത്ത് വീണ്ടും ബാങ്ക് വായ്പ തട്ടിപ്പ്. പന്ത്രണ്ട് ബാങ്കുകളില്‍ നിന്നായി 1,200 കോടി രൂപ തട്ടിയെടുത്ത ഡല്‍ഹി കമ്പനിക്കെതിരെ ഡി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു. കമ്പനി ഉടമകള്‍ ഒളിവിലാണെന്നും സി.ബി.ഐ വ്യക്തമാക്കി.

ബുധനാഴ്ച പരിശോധനകള്‍ നടത്തിയെങ്കിലും കമ്പനി ഡയറക്ടര്‍മാരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് സി.ബി.ഐ പറയുന്നു. അമീര പ്യുവര്‍ ഫുഡ് ലിമിറ്റഡ് കമ്പനിക്കെതിരെയാണ് കേസ്. ഡയറക്ടര്‍മാര്‍ക്കെതിവെര നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലും ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. വായ്പ നല്‍കിയവര്‍ ട്രിബ്യുണലിനെ സമീപിച്ചതോടെയാണ് തടട്ടിപ്പ് പുറത്തറിഞ്ഞത്.

കമ്പനി ഡയക്ടര്‍മാരായ കരണ്‍ എ ചന്ന, ഭാര്യ അനിത ദിയാങ്, അപര്‍ണ പുരി, രാജേഷ് അറോറ, ജവഹര്‍ കപൂര്‍ എന്നിവരെ പ്രതികളാക്കിയാണ് സി.ബി.ഐ കേസെടുത്തിരിക്കുന്നത്. കനറ ബാങ്കിന്റെ നേതൃത്വത്തിലുള്ള 12 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് കമ്പനിക്ക് വായ്പ നല്‍കിയത്. 2018ല്‍ കണ്‍സോര്‍ഷ്യം ഡെബ്റ്റ്‌സ് റിക്കവറി ട്രിബ്യൂണലിനെ സമീപിച്ചിരുന്നു.

കനറ ബാങ്കില്‍ നിന്നും 197 കോടി, ബാങ്ക് ഓഫ് ബറോഡ-180 കോടി, പഞ്ചാബ് നാഷണല്‍ ബാങ്ക്-260 കോടി, ബാങ്ക് ഓഫ് ഇന്ത്യ-147 കോടി, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ -112 കോടി, യെസ് ബാങ്ക്-99 കോടി, ഐ.സി.ഐ.സിഐ ബാങ്ക് 75 കോടി, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്-64 കോടി, ഐഡിബിഐ -47 കോടി, വിജയ ബാങ്ക് -22 കോടി എന്നിങ്ങനെയാണ് പണം നഷ്ടപ്പെട്ടിരിക്കുന്നത്.

1993ല്‍ രജിസ്റ്റര്‍ ചെയ്താണ് കമ്പഇ. ഉന്നത ഗുണനിലവാരമുള്ള ബസുമതി അരി, മറ്റിനം അരികള്‍, മറ്റ് കാര്‍ഷിക ഉത്പന്നങ്ങള്‍ എന്നിവ കയറ്റി അയക്കുന്ന കമ്പനിയാണിത്് 2009ലാണ് ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തത്. ഇതില്‍ 734 കോടി രൂപ കടലാസ് കമ്പനികളിലേക്ക് മാറ്റിയതായി ബാങ്കുകളുടെ ഓഡിറ്റില്‍ കണ്ടെത്തിയിരുന്നു. 2015നും 2018നുമിടയില്‍ വിദേശ കറന്‍സികളിലും ഇടപാട് നടന്നിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ സി.ബി.ഐയ്ക്ക് പരാതി കിട്ടിയത് ഈ വര്‍ഷമാണ്.



from mangalam.com https://ift.tt/3q4SbdH
via IFTTT

No comments:

Post a Comment

Pages