ഗുജറാത്തില്‍ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം; ആറ് രോഗികള്‍ മരിച്ചു - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Thursday, 26 November 2020

ഗുജറാത്തില്‍ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം; ആറ് രോഗികള്‍ മരിച്ചു

രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടില്‍ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ ആറ് രോഗികള്‍ മരിച്ചു. ഐ.സി.യുവിലുണ്ടായിരുന്ന രോഗികളാണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മുപ്പതോളം പേരെ സുരക്ഷിതമായി മാറ്റി. സംഭവത്തില്‍ മുഖ്യമന്ത്രി വിജയ് രുപാണി അന്വേഷണത്തിന് ഉത്തരവിട്ടതായി മുനിസിപ്പല്‍ കൗണ്‍സിലര്‍ ആദിത്യ അഗര്‍വാള്‍ പറഞ്ഞു.

മാവ്ദി മേഖലയിലെ ഉദയ് ശിവാനന്ദ് ആശുപത്രിയിലെ ഐസിയുവിലാണ് തീപിടുത്തമുണ്ടായത്. 33 പേരെയാണ് ആശുപത്രയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. അതില്‍ ഏഴ് പേര്‍ ഐസിയുവിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു തീപിടുത്തം.

വിവരം ലഭിച്ചയുടന്‍ ആശുപത്രിയില്‍ എത്തി 30 പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായി അഗ്നിശമന സേന ഓഫീസര്‍ ജെബി തെവ പറഞ്ഞു. അഹമ്മദാബാദ്, ജാംനഗര്‍, വഡോദര, സൂറത്ത് എന്നിവിടങ്ങളിലും സമാനമായ അപകടങ്ങള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.



from mangalam.com https://ift.tt/33kWSpM
via IFTTT

No comments:

Post a Comment

Pages