പാലത്തില്‍ കിട്ടിയത് പാളത്തില്‍ കൊടുക്കാന്‍ യുഡിഎഫ് ; കേന്ദ്രം പച്ചക്കൊടി കാട്ടാത്ത കെ റെയില്‍ പദ്ധതി പ്രചാരണായുധമാക്കും ; 11 ജില്ലകളിലെ 20,000ല്‍ പരം കുടുംബങ്ങളെ ''ട്രാക്കിലാക്കി'' വോട്ട് ആക്കാന്‍ ശ്രമം - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Thursday, 26 November 2020

പാലത്തില്‍ കിട്ടിയത് പാളത്തില്‍ കൊടുക്കാന്‍ യുഡിഎഫ് ; കേന്ദ്രം പച്ചക്കൊടി കാട്ടാത്ത കെ റെയില്‍ പദ്ധതി പ്രചാരണായുധമാക്കും ; 11 ജില്ലകളിലെ 20,000ല്‍ പരം കുടുംബങ്ങളെ ''ട്രാക്കിലാക്കി'' വോട്ട് ആക്കാന്‍ ശ്രമം

തിരുവനന്തപുരം: ബാര്‍ക്കോഴ, പാലാരിവട്ടം പാലം, ഫാഷന്‍ ജൂവലറി കേസുകള്‍ തെരഞ്ഞെടുപ്പ് വേളയില്‍ പ്രഹരമായപ്പോള്‍ കെ- റെയില്‍ പദ്ധതി ആയുധമാക്കി യു.ഡി.എഫ്. കേന്ദ്രം പച്ചക്കൊടി കാട്ടാത്ത റെയില്‍പദ്ധതിയുമായുള്ള ഇടതുസര്‍ക്കാരിന്റെ കുതിപ്പ് വന്‍ അഴിമതിയുടെ ചൂളംവിളിയെന്ന് ആരോപണശരം. പദ്ധതിയുടെ പേരില്‍ വഴിയാധാരമാക്കപ്പെടുന്ന 11 ജില്ലകളിലെ 20,000ല്‍ പരം കുടുംബങ്ങളെ ''ട്രാക്കിലാക്കി'' വോട്ട് ആക്കാനും ശ്രമം.

പാലാരിവട്ടം പാലം നിര്‍മാണത്തിലെ അപാകതയുടെ പേരില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞും ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എം.സി. കമറുദ്ദീന്‍ എം.എല്‍.എയും അറസ്റ്റിലായതിനു പിന്നാലെയാണ് യു.ഡി.എഫ്. കളം അറിഞ്ഞു കളിക്കുന്നത്. സ്വര്‍ണക്കടത്ത് കേസിലൂടെ വികസനത്തിനു തുരങ്കംവയ്ക്കാനാണ് കേന്ദ്രശ്രമമെന്ന് സംസ്ഥാനം വാദിക്കുമ്പോള്‍ വികസനത്തിന്റെ പേരില്‍ കൊള്ളയ്ക്കാണു നീക്കമെന്നു തെളിയിക്കാനുള്ള തന്ത്രങ്ങളാണ് പ്രതിപക്ഷം പയറ്റുന്നത്.

കെ-റെയില്‍ പദ്ധതി കടന്നുപോകുന്ന പ്രദേശങ്ങളില്‍ ശക്തമായ പ്രതിഷേധമുണ്ടെന്ന തിരിച്ചറിവ് മുതലെടുത്താണിത്. പദ്ധതിക്കായി 15,000ല്‍ പരം വ്യാപാരസ്ഥാപനങ്ങള്‍ ബലിയാടാകുമെന്നാണ് കണക്കുകൂട്ടല്‍. ഇതൊക്കെ ശക്തമായ പ്രചരണായുധമാക്കാനാകും.

അന്വേഷണ ഏജന്‍സികളുടെ പിടിയിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍- കെ.ആര്‍. ജ്യോതിലാല്‍ കൂട്ടുകെട്ടിന്റെ മറ്റൊരു അഴിമതിനീക്കമാണ് കെ.-റെയില്‍ എന്നാണ് യു.ഡി.എഫ്. വിലയിരുത്തല്‍. പദ്ധതിയുടെ 28% ചെലവുമാത്രമാണ് സംസ്ഥാനം വഹിക്കുക.

ബാക്കി കേന്ദ്രസഹായവും വിദേശവായ്പയുമാണ്. എന്നാല്‍, കേന്ദ്രം അനുമതി നല്‍കിയിട്ടില്ല. ധനകാര്യമന്ത്രാലയം പദ്ധതി തള്ളിക്കളഞ്ഞതാണ്. പാരിസ്ഥിതികാഘാത-സാമൂഹ്യാഘാത പഠനങ്ങളും നടത്തിയിട്ടില്ല. ധനസ്രോതസിന്റെ കാര്യത്തിലും അവ്യക്തയുണ്ട്. റവന്യു വകുപ്പിന്റെ എതിര്‍പ്പ് അവഗണിച്ചു ഭൂമിയേറ്റെടുക്കല്‍ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് റിയല്‍ എസ്‌േറ്ററ്റ് കുംഭകോണം ലക്ഷ്യമിട്ടാണെന്ന ആരോപണമാണ് യു.ഡി.എഫ്. ഉയര്‍ത്തുക.

പ്രൈസ്‌വാട്ടര്‍ ഹൗസ് കൂപ്പര്‍ പോലെ ഈ പദ്ധതിയുടെ കണ്‍സള്‍ട്ടന്റായ ഫ്രഞ്ച് കമ്പനിയായ സിസ്ട്രയേയും സംശയത്തില്‍ നിര്‍ത്തിയേക്കും. ഇതിലൂടെ മറ്റൊരു കണ്‍സള്‍ട്ടന്‍സി അഴിമതിക്കു കൂടിയാണ് സര്‍ക്കാര്‍ കളമൊരുക്കുന്നതെന്ന വാദവും പ്രചാരണായുധമാക്കാം.



from mangalam.com https://ift.tt/2JbgeGR
via IFTTT

No comments:

Post a Comment

Pages