ധനമന്ത്രിയുടെ നടപടിയില്‍ അതൃപ്തിയെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമെന്ന് സ്പീക്കറുടെ ഓഫീസ് - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Wednesday, 25 November 2020

ധനമന്ത്രിയുടെ നടപടിയില്‍ അതൃപ്തിയെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമെന്ന് സ്പീക്കറുടെ ഓഫീസ്

തിരുവനന്തപുരം: കിഫ്ബിയില്‍ സി.എ.ജി റിപ്പോര്‍ട്ടിനെ കുറിച്ച് പരസ്യമായി പ്രതികരിച്ച ധനമന്ത്രി ഡോ.തോമസ് ഐസക്കിന്റെ നടപടിയില്‍ സ്പീക്കര്‍ക്ക് അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ട് തള്ളി സ്പീക്കറുടെ ഓഫീസ്. സ്പീക്കര്‍ക്ക് അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണ്. ധനമന്ത്രിക്കെതിരെ പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടീസില്‍ അദ്ദേഹത്തിന്റെ വിശദീകരണം തേടിയിരുന്നു. അത് സ്വാഭാവിക നടപടിക്രമം മാത്രമാണെന്ന് സ്പീക്കറുടെ ഓഫീസ് പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു.

നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുന്നതിന് മുന്‍പ് സി.എ.ജി റിപ്പോര്‍ട്ട് ധനമന്ത്രി വായിച്ചതും അതില്‍ പരസ്യപ്രതികരണം നടത്തിയതും ചോദ്യം ചെയ്താണ് പ്രതിപക്ഷം അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയത്.



from mangalam.com https://ift.tt/39otjaG
via IFTTT

No comments:

Post a Comment

Pages