ദുബൈ: യു.എ.ഇയിൽ വിദേശികൾക്ക് നൂറു ശതമാനം ഉടമസ്ഥാവകാശത്തോടെ കമ്പനി തുടങ്ങാമെന്ന് യു.എ.ഇ. പുതിയ തീരുമാനം രാജ്യത്തിനും പ്രവാസികൾക്കും ഒരുപോലെ ഗുണപരമാകും.
സാമ്പത്തികമായി രാജ്യത്തിനു ഇത് വൻ നേട്ടങ്ങൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ ഫ്രീ സോണുകളിൽ 100 ശതമാനവും മെയിൻലാൻഡുകളിൽ 51 ശതമാനം ഉടമസ്ഥാവകാശവും ഇമറാത്തികൾക്കുമാണ്.
ഡിസംബർ ഒന്നു മുതൽ മെയിൻലാൻഡിലും പൂർണ ഉടമസ്ഥാവകാശം പ്രവാസികൾക്ക് കൈവശം വെക്കാവുന്നതാണ് പുതിയ തീരുമാനം. പ്രവാസികൾക്കുതന്നെ പങ്കാളിത്തത്തോടെ കൂടുതൽ സ്ഥാപനങ്ങൾ തുറക്കാനും സാധിക്കും.
ഉൽപാദന, കാർഷിക, സേവന മേഖലകളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. അതെ സമയം, ഊർജോൽപാദനം, എണ്ണ ഖനനം, സർക്കാർ സ്ഥാപനം തുടങ്ങിയ മേഖലകളിൽ വിദേശ നിക്ഷേപത്തിന് നിയന്ത്രണം തുടരും.
from mangalam.com https://ift.tt/3mllN4p
via IFTTT
No comments:
Post a Comment