ന്യൂഡൽഹി : ഓക്സ്ഫഡ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം സംശയനിഴലിൽ.
ഉൽപാദകരായ അസ്ട്രാസെനകയാണ് ഇതു സംബന്ധിച്ച സ്ഥിരീകരണം നടത്തിയിട്ടുള്ളത്.
പരീക്ഷണത്തിന് ഉപയോഗിച്ച വാക്സീൻ വയലുകൾക്കു (കുപ്പി) തകരാറുണ്ടായിരുന്നതായും ഇതുമൂലം 2800 പേർക്കു നൽകിയ വാക്സീൻ പൂർണ ഡോസ് അല്ലായിരുന്നുവെന്നുമാണ് കമ്പനി അറിയിച്ചത്. യുകെ, ബ്രസീൽ എന്നിവിടങ്ങളിൽ നൽകിയ വയലുകൾക്കാണ് തകരാർ ഉണ്ടായിരുന്നത്.
അതെ സമയം, എല്ലാവരും ഉന്നയിക്കുന്ന ചോദ്യം മറ്റൊന്നാണ്. ആദ്യം പകുതി ഡോസും രണ്ടാമതു പൂർണ ഡോസും സ്വീകരിച്ചവരിൽ 90% ഫലപ്രാപ്തി ലഭിച്ചപ്പോൾ 28 ദിവസത്തെ ഇടവേളയിൽ 2 ഫുൾ ഡോസ് സ്വീകരിച്ചവരിലാകട്ടെ 62% ആയിരുന്നു ഫലപ്രാപ്തി. ഇത് എങ്ങനെയാണ് സാധ്യമാകുക എന്നാണ് ചോദ്യം.
പകുതി ഡോസ് സ്വീകരിച്ചവരെല്ലാം 55 വയസ്സിനു താഴെയുള്ളതാണെന്നാണ് വിവരം.
പരീക്ഷണത്തിന്റെ പൂർണ റിപ്പോർട്ടും യുകെ റഗുലേറ്ററി അതോറിറ്റിയുടെ നിലപാടും നിർണായകമാകും.
അതെ സമയം, ഇന്ത്യയിൽ ഓക്സ്ഫഡ് വാക്സീൻ ഉൽപാദിപ്പിക്കുന്ന പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കും.
from mangalam.com https://ift.tt/3fG8r04
via IFTTT
No comments:
Post a Comment