ഈ ട്വന്റി 20 വേറെ ലെവലാ.. - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Wednesday, 25 November 2020

ഈ ട്വന്റി 20 വേറെ ലെവലാ..

കൊച്ചി: നാട്ടിലെ പഞ്ചായത്തു തെരഞ്ഞെടുപ്പും ക്രിക്കറ്റും തമ്മില്‍ യാതൊരു ബന്ധവുമില്ല. രണ്ടും മത്സരമാണ് എന്ന ബന്ധമൊഴിച്ചാല്‍. എന്നാല്‍, ട്വന്റി 20 എന്ന ക്രിക്കറ്റ് കളിപ്പേരിന്റെ പേരില്‍ എറണാകുളം കിഴക്കമ്പലം പഞ്ചായത്തില്‍ ഒരു ടീമുണ്ട്. ഇടതു, വലത്, എന്‍.ഡി.എ ടീമുകളെ പഞ്ചായത്തിന്റെ അതിര്‍ത്തിയിലേക്ക് നിലംതൊടാതെ സിക്‌സറടിച്ചു പറത്തിയപ്പോഴാണ് കിഴക്കമ്പലത്തിന്റെ ഈ ട്വന്റി 20 കളം പിടിച്ചത്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പാണ് രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും സ്പര്‍ശനമില്ലാത്ത ട്വന്റി 20 കൂട്ടായ്മ രുപമെടുത്തത്. അന്ന, കിറ്റെക്‌സ് ഗ്രൂപ്പുകളുടെ സാരഥികളിലൊരാളായ സാബു എം ജേക്കബിന്റെ നേതൃത്വത്തിലാണ് രാഷ്ട്രീയമില്ലാത്ത സംഘടന ഉടലെടുത്തത്. കിഴക്കമ്പലത്തെ കന്നി മത്സരത്തില്‍ 19 വാര്‍ഡുകളില്‍ 17 എണ്ണത്തില്‍ വിജയിച്ച് ഭരണം പിടിച്ചെടുത്തപ്പോള്‍ കളി കാര്യമായി. മുന്നണിരാഷ്ട്രീയത്തിന് വലിയ ആഘാതമായിരുന്നു ആ വിജയം. അഞ്ചുവര്‍ഷം പിന്നിടുമ്പോള്‍ മത്സരവേദി ഒന്നുകൂടി വിപുലമാക്കുകയാണ് ട്വന്റി 20. മഴുവന്നൂര്‍, ഐക്കരനാട്, കുന്നത്തുനാട്, വെങ്ങോല പഞ്ചായത്തുകളിലേക്കു കൂടി ഇക്കുറി സ്ഥാനാര്‍ഥികളായി. ഐക്കരനാട്ടിലും മഴുവന്നൂരിലും മുഴുവന്‍ വാര്‍ഡുകളിലും കുന്നത്തുനാട്ടിലെ 16 വാര്‍ഡിലും വെങ്ങോലയില്‍ 11 വാര്‍ഡുകളിലും സ്ഥാനാര്‍ഥികളായി. വാര്‍ഡിലും ബ്‌ളോക്കിലും ജില്ലാ പഞ്ചായത്തിലുമായി 92 സ്ഥാനാര്‍ഥികളാണ് ഇക്കുറി രംഗത്തുള്ളത്.

കിഴക്കമ്പലം മോഡല്‍ മറ്റിടങ്ങളില്‍ പകര്‍ത്തുകയല്ല, ഓരോ പ്രദേശത്തിനും ആവശ്യം വേണ്ടതെന്താണെന്ന് കണ്ടെത്തി നയരൂപീകരണം നടത്തി അതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാണു നടപ്പിലാക്കേണ്ടതെന്നു സാബു എം ജേക്കബ് പറയുന്നു. ചില പഞ്ചായത്തുകളില്‍ കൃഷിക്കാണെങ്കില്‍ മറ്റിടത്ത് സേവന മേഖലയ്ക്കായിരിക്കും പ്രാധാന്യം. അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതിനാണ് എപ്പോഴും മുന്തിയ പരിഗണന. 80 ശതമാനം പ്രശ്‌നങ്ങളും അതോടെ പരിഹരിക്കപ്പെടുമെന്നതാണ് ട്വന്റി 20 യുടെ പക്ഷം.



from mangalam.com https://ift.tt/3m9FfAG
via IFTTT

No comments:

Post a Comment

Pages