ഒരു വയസ്സുള്ള മകളെ ആംബുലന്‍സ് ഒതുക്കി അകലെ നിന്ന് കണ്ട് പിതാവ്. കോവിഡ് പോരാളിയായ 108 ആംബുലന്‍സ് ഡ്രൈവറാണ് മകളെ അകലെ നിന്ന് കണ്ടത്. കോതമംഗലം താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്ന 108 ആംബുലന്‍സിന്റെ ഡ്രൈവര്‍ കായംകുളം പുള്ളിക്കണക്ക് പുളിമൂട്ടില്‍ ഫൈസല്‍ മന്‍സിലില്‍ ഫൈസല്‍ കബീര്‍ (29) ആണ് കോവിഡ് ഡ്യൂട്ടിക്കിടയില്‍ സ്വന്തം കുഞ്ഞിനെ ദേശീയപാതയുടെ അപ്പുറമിപ്പുറം നിന്ന് കണ്ടു മടങ്ങിയത് ഈ ദൃശ്യങ്ങള്‍ ഒരു ബന്ധു പകര്‍ത്തി പ്രചരിപ്പിച്ചതോടെ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സേവനത്തിനു നിറഞ്ഞ കയ്യടികള്‍.
9 മാസമായി എറണാകുളത്ത് 108 ആംബുലന്‍സില്‍ ജോലി ചെയ്യുന്ന ഫൈസല്‍ 4 മാസമായി കോവിഡ് ഡ്യൂട്ടി കാരണം ഭാര്യയെയും കുഞ്ഞ!ിനെയും കാണാന്‍ പോയിരുന്നില്ല. ഭാര്യയും കുഞ്ഞും അമ്പലപ്പുഴയിലെ വീട്ടിലായിരുന്നു. 3ന് രാത്രിയാണ് ഫൈസല്‍ പെരുമ്പാവൂരില്‍ നിന്ന് രക്തസാംപിളുകള്‍ പരിശോധനയ്ക്കു നല്‍കാന്‍ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയില്‍ പോയത്.
അന്നുതന്നെ തിരികെ മടങ്ങിയെങ്കിലും കുഞ്ഞിനെ കാണണമെന്ന ആഗ്രഹത്തില്‍ രാത്രി കായംകുളത്ത് റോഡരികില്‍ വാഹനം നിര്‍ത്തിയിട്ട് ഉറങ്ങി. പുലര്‍ച്ചെ അമ്പലപ്പുഴയിലെത്തുമെന്നു അറിയിച്ചിരുന്നതിനാല്‍ തന്‍സില കുഞ്ഞിനെയും കൊണ്ട് റോഡരികില്‍ കാത്തുനിന്നു. ഏഴു മണിയോടെ ഫൈസല്‍ അവിടെയെത്തി കുഞ്ഞിനെ അകലെ നിന്നു കാണുകയായിരുന്നു.
from mangalam.com https://ift.tt/2Cd8dNW
via IFTTT
No comments:
Post a Comment