ജനീവ : കോവിഡിനെതിര പോരാടാന്‍ ഉപയോഗിച്ചിരുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഇനി മുതല്‍ രോഗികള്‍ക്ക് നല്‍കേണ്ടതില്ലെന്ന് ലോകാരോഗ്യസംഘടന. ഇതുകൂടാതെ, എച്ച്.ഐ.വി. മരുന്നുകളായ ലോപിനാവിര്‍, റിട്ടൊനാവിര്‍ സംയുക്തവും ഇനിമുതല്‍ രോഗികള്‍ക്ക് നല്‍കില്ലെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. ഈ മരുന്നുകള്‍ നല്‍കിയിട്ടും മരണസംഖ്യ കുറയാത്തതാണ് തീരുമാനത്തിന് കാരണം.
റെംഡെസിവിര്‍, ഹൈഡ്രോക്‌സിക്ലോറോക്വിന്‍, ലോപിനാവിര്‍, റിട്ടൊനാവിര്‍, ലോപിനാവിര്‍ റിട്ടൊനാവിര്‍ സംയുക്തം എന്നിങ്ങനെ അഞ്ചുവിഭാഗങ്ങളിലായാണ് കോവിഡ് സാധ്യതാചികിത്സയ്ക്കുള്ള പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. 39 രാജ്യങ്ങളില്‍നിന്നായി 5500 രോഗികളെ ഉള്‍പ്പെടുത്തിയാണ് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടക്കുന്നത്.
എന്നാല്‍, പ്രതിരോധമരുന്നായി ഇവ ഉപയോഗിക്കുന്നതുസംബന്ധിച്ച് വിവിധ രാജ്യങ്ങളിലായി നടന്നുവരുന്ന പഠനങ്ങളെ ഈ തീരുമാനം ബാധിക്കില്ലെന്നും സംഘടന അറിയിച്ചു. ആശുപത്രിയില്‍ ചികിത്സയിലില്ലാത്തവരുടെ കാര്യത്തിലും ഈ മരുന്നുകള്‍ പ്രതിരോധ മരുന്നുകളായി ഉപയോഗിക്കുന്നതിന് തടസ്സമുണ്ടാകില്ല.
from mangalam.com https://ift.tt/2NVnNkb
via IFTTT
No comments:
Post a Comment