ബെംഗളുരു: രാജ്യത്ത് കോവിഡ് കുതിച്ചുയരുന്നതിനിടെ പുറത്തുവന്ന ബെംഗളുരു ഡോക്ടറുടെ വാക്കുകളാണ് മുറിപ്പെടുത്തുന്നത്. കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിനിരക്കണമെന്ന് യുവ ഡോക്ടര്‍മാരോട് അഭ്യര്‍ത്ഥിക്കുന്ന സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ വീഡിയോ ആണ് വൈറലാകുന്നത്. കര്‍ണാടകയില്‍ കോവിഡ് ബാധിതരുടെ എണ്ണം 20,000 കടന്നിരിക്കുകയാണ്.
ബെംഗളുരു എച്ച്ബിഎസ് ആശുപത്രിയിലെ എംഡി തഹാ മതീന്‍ ആണ് വീഡിയോയിലൂടെ രംഗത്തെത്തിയത്. വീഡിയോയില്‍ ഡോക്ടര്‍മാരോടും നഴ്‌സുമാരോടും മുന്നോട്ട് വന്ന് കോവിഡ് 19 ഐസിയുവില്‍ സേവനം ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. 18 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടി വരുന്ന ഡോക്ടര്‍മാരുടെ ത്യാഗത്തെക്കുറിച്ച് അദേഹം പറയുന്നു.
ആശുപത്രിയില്‍ കിടക്കകളും, ഓക്‌സിജന്‍ സിലിണ്ടറുകളും, വെന്റിലേറ്ററുകളും നിരവധിയാണ് എന്നാല്‍ കോവിഡ് രോഗികളെ ശുശ്രൂഷിക്കാന്‍ ഡോക്ടര്‍മാരില്ല. ഒരു മിനിറ്റ് 46 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് ഡോക്ടറുടെ അഭ്യര്‍ത്ഥന. ഒരു ദിവസം ആറു മണിക്കൂറെങ്കിലും സേവനം ചെയ്യാനാണ് ഡോക്ടറുടെ അഭ്യര്‍ത്ഥന. ഞായറാഴ്ചയാണ് ഡോക്ടറുടെ വീഡിയോ വൈറലായത്.
from mangalam.com https://ift.tt/3f4mQlx
via IFTTT
No comments:
Post a Comment