പുനെ: കൊവിഡ് ലോക്ഡൗണ്‍ കാലത്ത കമ്പനി ചെലവില്‍ താമസിച്ചതിനു വരുത്തിയ ചെലവിന്റെ പേരില്‍ ജീവനക്കാരന് തൊഴിലുടമയുടെ മര്‍ദ്ദനം. മഹാരാഷ്ട്രയിലെ കൊത്രൂഡിലാണ് ജീവനക്കാരനെ തൊഴിലുടമയും ഗുണ്ടകളും തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചത്. ജീവനക്കാരന്റെ സ്വകാര്യഭാഗങ്ങളില്‍ സാനിറ്റൈസര്‍ ഒഴിച്ചതായും പരാതിയില്‍ പറയുന്നു. ലോക്ഡൗണില്‍ പെട്ട് ഡല്‍ഹിയില്‍ കുടുങ്ങിപ്പോയ ജീവനക്കാരന്‍ കമ്പനി ചെലവിലാണ് അവിടെ താമസിച്ചത്.
ജൂണ്‍ 13നും 14നുമാണ് കമ്പനിയുടെ മഹാരാഷ്ട്രയിലെ ഓഫീസില്‍ ജീവനക്കാരന് മര്‍ദ്ദനമേറ്റത്. എന്നാല്‍ ജൂലായ് രണ്ടിനാണ് പരാതി നല്‍കിയതെന്ന് പൗഡ് സ്‌റ്റേഷന്‍ പോലീസ് വ്യക്തമാക്കി. കലാകാരന്മാരുടെ പെയിന്റിംഗുകളുടെയും പ്രദര്‍ശനവും മറ്റും സംഘടിപ്പിക്കുന്ന കമ്പനിയുടെ മാനേജരാണ് പരാതിക്കാരന്‍.
സാമൂഹിക പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് മാനേജര്‍ മാര്‍ച്ചില്‍ ഡല്‍ഹിയിലെത്തിയത്. എന്നാല്‍ ലോക്ഡൗണ്‍ വന്നതോടെ ഇയാള്‍ക്ക് മടങ്ങാന്‍ കഴിഞ്ഞില്ല. സ്ഥാപനം നല്‍കിയ പണംകൊണ്ട് ഡല്‍ഹിയിലെ ഒരു ലോഡ്ജില്‍ താമസിച്ചു. മേയ് ഏഴിന് നാട്ടില്‍ തിരിച്ചെത്തിയ മാനേജരോട് 17 ദിവസം ഹോട്ടലില്‍ ക്വാറന്റീനില്‍ കഴിയാന്‍ കമ്പനി നിര്‍ദേശിച്ചു. ഇതിനു പണമില്ലാതെ വന്നതോടെ ഫോണും ഡെബിറ്റ് കാര്‍ഡും ഈട്‌വച്ചാണ് താമസിച്ചത്.
ജൂണ്‍ 13ന് തൊഴിലുടമയും ഗുണ്ടകളും വന്ന് തന്നെ കാറില്‍ തട്ടിക്കൊണ്ടുപോയി കമ്പനിയില്‍ എത്തിച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഇയാള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മര്‍ദ്ദനത്തിനു ശേഷം വിട്ടയച്ചതോടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു. തുടര്‍ന്നാണ് പരാതി നല്‍കിയത്. കേസില്‍ആരെയും അറ്സറ്റു ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
from mangalam.com https://ift.tt/31N6Lg1
via IFTTT
No comments:
Post a Comment