പാല്‍ഘര്‍: കളിപ്പാട്ടം വാങ്ങാനെത്തിയ യുവതിയെ ബലാല്‍സംഗം ചെയ്ത് കൊന്ന കടയുടമ പോലീസ് പിടയില്‍.പാല്‍ഘറിനടുത്തുള്ള നല്ല സോപ്പാറയില്‍ ആണ് ജൂണ്‍ 26നാണ് സംഭവം. 32 കാരിയായ വീട്ടമ്മ കുഞ്ഞിന് കളിപ്പാട്ടം വാങ്ങാനെത്തിയതായിരുന്നു. എന്നാല്‍, കടയുടമയും സ്ത്രീയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. യുവതിയെ കൊലപ്പെടുത്തിയ ശേഷം ക്രൂരമായ ബലാല്‍സംഘത്തിനും ഇടയാക്കി.
വീട്ട് സാധനങ്ങള്‍ വാങ്ങാന്‍പോയ ഭാര്യ തിരികെ വരാതിരുന്നപ്പോള്‍ അവരുടെ ഭര്‍ത്താവ് ട്യൂലിങ് പോലീസില്‍ പരാതിപ്പെട്ടു. എന്നാല്‍ യുവതിയെ കണ്ടെത്താനായില്ല. കുറച്ചു ദിവസങ്ങളായി പാര്‍ക്ക് ചെയ്തുകിടക്കുന്ന ഒരു പിക്ക് അപ്പ് ട്രക്കില്‍ നിന്ന് കടുത്ത ദുര്‍ഗന്ധം വരുന്നതായി ലഭിച്ച പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ സ്ഥലത്തെത്തി ട്രക്ക് തുറന്നു പരിശോധിച്ചപ്പോള്‍ അവര്‍ അതിനുള്ളില്‍ ദിവസങ്ങള്‍ പഴക്കമുള്ള ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
എന്നാല്‍, വാനിന്റെ ഉടമക്ക് മൃതദേഹത്തെപ്പറ്റി ഒന്നും അറിയില്ല എന്നും മൊഴി നല്‍കി. തുടര്‍ന്ന് നടത്തിയ പോസ്റ്റമോര്‍ട്ടത്തിലാണ് കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയതായും, കൊലപാതകത്തിന് ശേഷം കൊലയാളി മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായും തെളിഞ്ഞത്. പ്രദേശത്തു നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടന്ന വിശദമായ അന്വേഷണത്തിലാണ് കടയുടമ പിടിയിലായത്.
പോലീസ് ഷോപ്പ് റെയ്ഡ്‌ചെയ്ത് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. യുവതി കടയിലെത്തി കളിപ്പാട്ടത്തിന്റെ വില ചോദിക്കുന്നതും, വിലയുടെ പേരില്‍ കടയുടമയുമായി തര്‍ക്കമുണ്ടാകുന്നതും, തര്‍ക്കത്തിന് ശേഷം പുറത്തേക്ക് പോകാന്‍ തുടങ്ങിയ യുവതിയെ മുപ്പതുകാരനായ കടയുടമ മുടിക്ക് കുത്തിപ്പിടിച്ച് വലിച്ചിഴക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കൊലപാതകത്തിന് ശേഷം മൃതദേഹം ഒരു പ്ലാസ്റ്റിക് ചാക്കില്‍ കെട്ടിപ്പൊതിഞ്ഞ് കുറച്ചകലെയായി കണ്ട പിക് അപ്പ് ട്രക്കില്‍ കൊണ്ടിടുകയായിരുന്നുവെന്ന് ഇയാള്‍ മൊഴി നല്‍കി.
from mangalam.com https://ift.tt/3dZKgaq
via IFTTT
No comments:
Post a Comment