കനത്ത മഴയില്‍ നിറഞ്ഞൊഴുകിയ ചാലിലേക്ക് സ്‌കൂട്ടറുമായി വീണ മധ്യവയസ്‌കയ്ക്ക് രക്ഷകനായി ജീപ്പ് ഡ്രൈവര്‍. മടിക്കൈ സര്‍വീസ് സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റ് ആയ എം വി സുനിതയാണ് ചാലിലേക്ക് വീണത്. പള്ളത്തുവയല്‍ ചാലിലേക്ക് ആണ് സുനിത വീണത്. ഒടുവില്‍ ജീപ്പ് ഡ്രൈവറായ മടിക്കൈ സ്വദേശി രാജുവാണ് സുനിതയെ രക്ഷപ്പെടുത്തിയത്.
ബാങ്കില്‍ പണം അടയ്ക്കാനായി പോകുന്നതിന് ഇടയാണ് സുനിതയുടെ സ്‌കൂട്ടര്‍ അപകടത്തില്‍ പെട്ടത്. ഇറക്കം ഇറങ്ങുന്നതിന് ഇടെ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ചാലിന് കുറുകെയുള്ള പാലത്തിലേക്ക് കയറുന്നതിന് മുമ്പ് മറിയുകയായിരുന്നു. പിന്നാലെ എത്തിയ പിക്കപ്പ് വാനിന്റെ ഡ്രൈവറായിരുന്ന രാജു അപകടം കണ്ടയുടനെ വാഹനം നിര്‍ത്തി ചാലിലേക്ക് എടുത്ത് ചാടി. വെള്ളത്തില്‍ മുങ്ങിത്താന്ന സുനിതയെ പണിപ്പെട്ട് കരക്ക് കയറ്റി. തുടര്‍ന്ന് നാട്ടുകാര്‍ കൂടി ചേര്‍ന്ന് ഒരു മണിക്കൂറോളം പണിപ്പെട്ടാണ് വെള്ളത്തില്‍ താഴ്ന്ന സ്‌കൂട്ടര്‍ കരയിലെത്തിച്ചത്.
തടയണയുള്ള ഈ ഭാഗത്ത് നല്ല ആഴവും, ശക്തിയായ അടിയൊഴുക്കുമുണ്ട്. സ്വന്തം ജീവന്‍ വകവയ്ക്കാതെ മറ്റൊരു ജീവന്‍ രക്ഷപ്പെടുത്തിയ രാജു ഇന്ന് നാട്ടിലെ താരമാണ്. വിവിധ സംഘടനകളുള്‍പ്പെടെ നിരവധിപ്പേര്‍ ഈ ചെറുപ്പക്കാരനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുന്നു.
from mangalam.com https://ift.tt/3gpqman
via IFTTT
No comments:
Post a Comment