ചൈന ഗല്‍വാന്‍ താഴ്‌വാരത്ത് പ്രകോപനം തുടരുന്നു ; ടി - 90 ടാങ്കുകള്‍ ഇന്ത്യ വിന്യസിപ്പിച്ചു ; കരുത്തേകാന്‍ റാഫേലും ഗോള്‍ഡന്‍ ആരോസും - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Monday, 29 June 2020

ചൈന ഗല്‍വാന്‍ താഴ്‌വാരത്ത് പ്രകോപനം തുടരുന്നു ; ടി - 90 ടാങ്കുകള്‍ ഇന്ത്യ വിന്യസിപ്പിച്ചു ; കരുത്തേകാന്‍ റാഫേലും ഗോള്‍ഡന്‍ ആരോസും

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ സംഘര്‍ഷം അയയ്ക്കാന്‍ സമാധാന ശ്രമങ്ങള്‍ എല്ലാം തുടരുമ്പോഴും ചൈനയെ പ്രതിരോധിക്കാന്‍ പടനീക്കങ്ങള്‍ കുറയ്ക്കാതെ ഇന്ത്യ. ഗാല്‍വാന്‍ താഴ്‌വാരത്ത് ഇന്ത്യ സിക്‌സ് ടി - 90 മിസൈല്‍ ഫയറിംഗ് ടാങ്കുകള്‍, ഉയര്‍ന്ന നിലവാരമുള്ള ഷോള്‍ഡര്‍ ഫയേര്‍ഡ് ആന്റി ടാങ്ക് മിസൈല്‍ സിസ്റ്റംസ് എന്നിവ വിന്യസിപ്പിച്ചതായിട്ടാണ് ദേശീയ മാധ്യമങ്ങള്‍ പറയുന്നത്. അതേ സമയം തന്നെ ഇന്ത്യയുടേയും ചൈനയുടേയും കമാന്റര്‍മാര്‍ തമ്മില്‍ ചുഷുലില്‍ ചൊവ്വാഴ്ച സമാധാന ശ്രമങ്ങളുടെ ഭാഗമായുള്ള കൂടിക്കാഴ്ച തുടരും.

ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നദീതടത്തില്‍ ടെന്റ് സ്ഥാപിച്ച് അതിലേക്ക് ആയുധങ്ങളും മറ്റും സമാഹരിക്കാന്‍ തുടങ്ങിയതോടെയാണ് ഇന്ത്യന്‍ സൈന്യവും ടി 90 ബിഷ്മാ ടാങ്കുകളും മറ്റും വിന്യസിപ്പിക്കാന്‍ തീരുമാനമെടുത്തത്. 155 ഹവിറ്റ്‌സേഴ്‌സിനൊപ്പം ചൈനയുടെ ഏത് പ്രകോപന പദ്ധതിയോടും അതേ നിലയ്ക്ക് തിരിച്ചടിക്കാന്‍ കഴിയും വിധത്തിലുള്ള രണ്ടു ടാങ്ക് റെജിമെന്റുകളെയാണ് കിഴക്കന്‍ ലഡാക്കിലെ എല്‍എസിയില്‍ നിന്നും 1597 കിലോമീറ്റര്‍ മാറ്റി ചുഷുലില്‍ വിന്യസിപ്പിച്ചിട്ടുള്ളത്. എല്‍എസിയില്‍ നിന്നുള്ള പിന്മാറലിന് ചൈനീസ് സേന കരാര്‍ മുമ്പോട്ട് വെച്ചിട്ടുണ്ടെങ്കിലും അതിര്‍ത്തി തിരുത്തി വരച്ചു കൊണ്ടുള്ള ഒരു ഇഞ്ച് സൈനീക നീക്കം പോലും ഇന്ത്യന്‍ സൈന്യം വിട്ടുകൊടുക്കില്ല.

കടുത്ത പ്രതിസന്ധി ഉയര്‍ത്തുന്ന കാലാവസ്ഥയിലും ഇന്ത്യന്‍ സൈന്യം സുസജ്ജമായിട്ടാണ് നില്‍ക്കുന്നത്. കാലാവസ്ഥ ശൈത്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ മേഖല കടുത്ത ശൈത്യത്തിന് വഴി മാറിക്കൊണ്ടിരിക്കുകയുമാണ്. നദിയിലെ വെള്ളത്തിന് ഇപ്പോള്‍ തന്നെ മൈനസ് 10 ഡിഗ്രിയായി തണുപ്പ്. ശൈത്യകാലമെത്തുമ്പോള്‍ ഉയരങ്ങളില്‍ താപനില ഇതിലും താഴുന്ന സ്ഥിതിയിലേക്ക് മാറും. കിഴക്കന്‍ ലഡാക്ക് മേഖലകളിലേക്ക് മാര്‍ഷ്യല്‍ ആര്‍ട്‌സ് വിദഗ്ദ്ധരെ കൂടി ചൈന കൊണ്ടു വന്നിരിക്കുകയാണ്.

ഇന്ത്യന്‍ സൈന്യം 17 വര്‍ഷമായി ഈ മേഖലയിലുള്ളതിനാല്‍ കാലാവസ്ഥ ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ ചൈനീസ് സൈന്യം അതുപോലെയല്ല. വളരെ കുറച്ച് വര്‍ഷങ്ങളേ അവര്‍ക്ക് ഇവിടെ പരിചയമുളളൂ എന്നത് ഇന്ത്യയ്ക്ക് ഗുണകരമാകും. പാക് സൈന്യത്തിന്റെ വെല്ലുവിളി അതിജീവിക്കാന്‍ സിയാച്ചിനിലെ മഞ്ഞു പാളികള്‍ നിറഞ്ഞ സമുദ്രനിരപ്പില്‍ നിന്നുഗ 15,000 അടി ഉയര്‍ന്നു നില്‍ക്കുന്ന പ്രദേശം ഉള്‍പ്പെടെ അതിശൈത്യ മേഖലയില്‍ 1984 മുതല്‍ ഇന്ത്യന്‍ സൈനികരുണ്ട്. കാര്‍ഗിലിലും കിഴക്കന്‍ ലഡാക്കിലുമായി ഇന്ത്യന്‍ സൈന്യത്തെ ഒന്നര ദശകങ്ങളോളം മുമ്പ് തന്നെ വിന്യസിപ്പിച്ചിട്ടുണ്ട്.

എല്‍എസിയില്‍ നിന്നും 240 കിലോമീറ്റര്‍ അകലെ തക്‌ളാമകാന്‍ മരുഭൂമിയിലെ ഹോട്ടാന്‍ വ്യോമതാമവളത്തില്‍ നിന്നുമാണ് പിഎല്‍എ യുടെ വ്യോസേനാ യുദ്ധ വിമാനങ്ങള്‍ ഉയരുക. ഇന്ത്യന്‍ യുദ്ധവിമാനങ്ങളെ തകര്‍ക്കാന്‍ ഇവിടെ എയര്‍ മിസൈലുകള്‍ വിന്യസിപ്പിച്ചിട്ടുമുണ്ട്.

െചെനാ അതിര്‍ത്തിയില്‍ പടയൊരുക്കം നടക്കുന്നതിനിടെ ഇന്ത്യയുടെ കരുത്ത് ഇരട്ടിപ്പിച്ച് റാഫേല്‍ യുദ്ധവിമാനങ്ങളെത്തുന്നു. ആകാശയുദ്ധത്തില്‍ കിടയറ്റ മിെസെലുകളുടെ നിരയിലുള്ള മിറ്റിയോര്‍, ഭൂമിയിലെ ലക്ഷ്യവേധിയായ സ്‌കാല്‍പ് ക്രൂസ് മിെസെല്‍ അടക്കമുള്ള ആയുധങ്ങളുമായാണു ഫ്രഞ്ച് നിര്‍മിത റാഫേലുകള്‍ നമ്മുടെ വ്യോമസേനയുടെ ഭാഗമാകുക.

ആദ്യ ബാച്ചില്‍ നാലു മുതല്‍ ആറു വരെ വിമാനങ്ങള്‍ എത്തുമെന്നാണു സൂചന. ഇന്ത്യയുടെ വ്യോമ താവളങ്ങളില്‍ ഏറ്റവും തന്ത്രപ്രധാനമായ അംബാല റാഫേല്‍ സ്‌ക്വാഡ്രണിന്റെ ആസ്ഥാനമാകും. ഫ്രാന്‍സില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വ്യോമസേനാ െപെലറ്റുമാരാണു വിമാനങ്ങളെത്തിക്കുന്നത്. ഇടയ്ക്ക് അബുദാബിയിലെ അല്‍ ദഫ്ര വ്യോമതാവളത്തില്‍ ഇറങ്ങുന്നതിനു മുമ്പ് ഫ്രഞ്ച് ടാങ്കര്‍ വിമാനത്തില്‍നിന്ന് ഇന്ധനം നിറയ്ക്കും. അല്‍ ദഫ്രയില്‍നിന്നുള്ള പറക്കലിനിടെ വ്യോമസേനയുടെ ഐ.എല്‍-78 ടാങ്കര്‍ വിമാനങ്ങള്‍ ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കും.

36 വിമാനങ്ങള്‍ വാങ്ങാന്‍ 2016-ല്‍ ഒപ്പുവച്ച 59,000 കോടി രൂപയുടെ കരാര്‍ പ്രകാരം ആദ്യ നാലു റാഫേല്‍ വിമാനങ്ങള്‍ മേയില്‍ എത്തേണ്ടിയിരുന്നെങ്കിലും കോവിഡ് തടസമായി. ഫ്രാന്‍സില്‍ െകെമാറിക്കിട്ടിയ പത്തു വിമാനങ്ങളില്‍ വ്യോമസേനയുടെ ആവശ്യപ്രകാരമുള്ള സംവിധാനങ്ങള്‍ ഒരുക്കുകയാണ്.െചെനീസ് പോര്‍വിമാനങ്ങള്‍ പാക് അധിനിവേശ കശ്മീരിലും തമ്പടിച്ച നിലയ്ക്ക് റാഫേലുകള്‍ വേഗമെത്തിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. അടുത്ത മാസമെത്തിക്കുന്ന വിമാനങ്ങളില്‍ ഘടിപ്പിക്കാനുള്ള മിറ്റിയോര്‍, സ്‌കാല്‍പ് മിെസെലുകള്‍ എത്തിത്തുടങ്ങിയെന്നാണു വിവരം.

റാഫേല്‍ പോര്‍വിമാനങ്ങളുടെ ഇന്ത്യയിലെ ആദ്യത്തെ സ്‌ക്വാഡ്രനായ ഗോള്‍ഡന്‍ ആരോസ് ഓഗസ്റ്റില്‍ ഹരിയാനയിലെ അംബാലയില്‍ യുദ്ധസജ്ജമാകും. റാഫേലില്‍ ഘടിപ്പിക്കുന്ന ദീര്‍ഘദൂര എയര്‍ ടു എയര്‍ മിെസെലായ മിറ്റിയോറും മുന്‍കൂട്ടി നിശ്ചയിച്ച ലക്ഷ്യങ്ങളിലേക്കു പറന്നുചെല്ലുന്ന ക്രൂസ് മിെസെലായ സ്‌കാല്‍പും ആകാശയുദ്ധത്തില്‍ ഇന്ത്യക്കു നിര്‍ണായക മുന്‍തൂക്കം നല്‍കും. കാഴ്ച പരിധിക്കപ്പുറം, 150 കി.മീ. വരെ റേഞ്ചുള്ള മിറ്റിയോറിനോടു കിടപിടിക്കുന്ന മിെസെലുകള്‍ പാകിസ്താന്റെയോ െചെനയുടെയോ ആയുധശേഖരത്തിലില്ല.

പാക്, െചെനീസ് യുദ്ധവിമാനങ്ങളെ ഇന്ത്യന്‍ വ്യോമപരിധിക്കുള്ളില്‍ പറന്നുതന്നെ മിറ്റിയോറുകള്‍ കൊണ്ടു ലക്ഷ്യം വയ്ക്കാം. ശബ്ദത്തിന്റെ നാലിരട്ടിയാണു മിറ്റിയോറിന്റെ വേഗം. 300 കി.മീ. റേഞ്ചില്‍ ഭൂമിയിലെ ലക്ഷ്യങ്ങളിലെത്താന്‍ കഴിവുള്ള രണ്ടു സ്‌കാല്‍പ് മിെസെലുകള്‍ റാഫേലില്‍ ഘടിപ്പിക്കാം. വ്യോമസേനയുടെ സവിശേഷ ആവശ്യങ്ങള്‍ക്ക് അനുസൃതമായ സംവിധാനങ്ങള്‍ ചേര്‍ത്ത് 36 വിമാനങ്ങളും 2022 ഓഗസ്റ്റില്‍ പൂര്‍ണമായും യുദ്ധസജ്ജമാകും. ആദ്യ 18 വിമാനങ്ങള്‍ 2021 ഫെബ്രുവരിയോടെയും ശേഷിക്കുന്ന 18 എണ്ണം 2022 ഏപ്രിലിലും എത്തിക്കണമെന്നാണു കരാര്‍. റാഫേലുകളുടെ രണ്ടാം സ്‌ക്വാഡ്രണ്‍ പശ്ചിമ ബംഗാളിലെ ഹസിമാരയില്‍ ഫാല്‍ക്കണ്‍സ് എന്ന പേരില്‍ സജ്ജമാക്കും.

പൈലറ്റിന്റെ ഹെല്‍മെറ്റില്‍ ഘടിപ്പിക്കാവുന്ന ഇസ്രയേല്‍ നിര്‍മിത ഡിസ്‌പ്ലേ, റഡാര്‍ തരംഗങ്ങള്‍ നിര്‍ജീവമാക്കാനുള്ള ജാമറുകള്‍, ലഡാക്ക് പോലെയുള്ള പ്രദേശങ്ങളില്‍ എന്‍ജിന്‍ പ്രവര്‍ത്തനം സുഗമമാക്കുന്ന കോള്‍ഡ് സ്റ്റാര്‍ട്ടിങ്, ബാലാകോട്ടിലെ ലക്ഷ്യങ്ങളിലേക്കു സ്‌െപെസ് മിെസെലുകള്‍ തൊടുക്കാനുപയോഗിച്ച ഇസ്രയേല്‍ നിര്‍മിത െലെറ്റനിങ് പോഡുകള്‍, പത്തു മണിക്കൂര്‍ ഡേറ്റ റെക്കോഡിങ്, ഇന്‍ഫ്രാറെഡ് ട്രാക്കിങ് സംവിധാനങ്ങളാണ് ഇന്ത്യയുടെ ആവശ്യപ്രകാരം റാഫേലില്‍ പ്രത്യേകമായി ഒരുക്കുന്നത്.



from mangalam.com https://ift.tt/31G7yj9
via IFTTT

No comments:

Post a Comment

Pages