ജമ്മു കശ്മീരില്‍ രണ്ട് ഭീകരരെ വധിച്ചു; അതിര്‍ത്തിയില്‍ പാകിസ്താന്‍ പ്രകോപനം തുടരുന്നു. - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Monday, 29 June 2020

ജമ്മു കശ്മീരില്‍ രണ്ട് ഭീകരരെ വധിച്ചു; അതിര്‍ത്തിയില്‍ പാകിസ്താന്‍ പ്രകോപനം തുടരുന്നു.

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. വാഘമ മേഖലയിലാണ് ചൊവ്വാഴ്ച രാവിലെ ഏറ്റുമുട്ടലുണ്ടായത്. മേഖലയില്‍ തെരച്ചില്‍ പുരോഗമിക്കുകയാണ്.

മൂന്നു ദിവസം മുന്‍പ് ബിജ്‌ബെഹറയില്‍ ഒരു സി.ആര്‍.പി.എഫ് ജവാനെയും അഞ്ചു വയസ്സുകാരനെയും വധിച്ച ഭീകരരെയാണ് ഇന്ന് വകവരുത്തിയതെന്ന് ഡിജിപി ദില്‍ബാഗ് സിംഗ് പറഞ്ഞു. ഈ മാസം 26ന് സി.ആര്‍.പി.എഫ് സേനയ്ക്കു നേരെ ഭീകരര്‍ നടത്തിയ ആക്രമത്തിലാണ് ജവാന്‍ ശെഷമള്‍ കുമാര്‍ ദേയും ബാലനും കൊല്ലപ്പെട്ടത്.

ഇന്നലെ ദോഡ മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ കമാന്‍ഡര്‍ അടക്കം മൂന്ന് ഭീകരരെ വധിച്ചിരുന്നു. ഇതോടെ ദോഡ ഭീകരമുക്തമായെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.

അതിനിടെ, ബാരാമുള്ള ജില്ലയിലെ നൗഗാം സെക്ടറില്‍ നിയന്ത്രണ രേഖയില്‍ പാകിസ്താന്റെ ഭാഗത്തുനിന്ന് വീണ്ടും പ്രകോപനമുണ്ടായി. ചൊവ്വാഴ്ച പുലര്‍ച്ചെ മോര്‍ട്ടാറുകളും മറ്റ് ആയുധങ്ങളുമുപയോഗിച്ച് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ആക്രമണം നടത്തുകയായിരുന്നു. ഇന്ത്യന്‍ സൈനികരും ശക്തമായി തിരിച്ചടിച്ചതായി ചിനാര്‍ കോര്‍പ്‌സ് വ്യക്തമാക്കി.



from mangalam.com https://ift.tt/2BkVjxm
via IFTTT

No comments:

Post a Comment

Pages