ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് പിന്തുണയുമായി ഗവര്‍ണര്‍; സുപ്രീകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യത - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Wednesday, 4 September 2019

ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് പിന്തുണയുമായി ഗവര്‍ണര്‍; സുപ്രീകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യത

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് പിന്തുണയുമായി ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ഏത് സര്‍ക്കാറിനും ഉത്തരവാദിത്തമുണ്ടെന്ന് സ്ഥാനമൊഴിഞ്ഞ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം പറഞ്ഞു. സ്ഥാനമൊഴിയുന്നതിന് മുന്‍പ് രാജ്ഭവനില്‍ വച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിധിയോട് വിയോജിപ്പുള്ളവര്‍ അക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തില്‍ ആദ്യമായാണ് സ്ഥാനമൊഴിയുന്നതിന് മുന്‍പ് ഗവര്‍ണര്‍ വാര്‍ത്തസമ്മേളനം നടത്തുന്നത്.

പുന:പരിശോധന ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ ശബരിമലയുടെ കാര്യത്തില്‍ കൂടുതല്‍ വിശദീകരണം സാധ്യമല്ല. മറിച്ചായാല്‍ അത് കോടതിയലക്ഷ്യമാകുമെന്നും സ്ഥാനമൊഴിഞ്ഞ് സ്വദേശത്തേക്ക് മടങ്ങുംമുമ്പ് രാജ്ഭവനില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട അദ്ദേഹം പറഞ്ഞു.

നമ്മുടെ ജുഡീഷ്യറിയുടെ സ്വതന്ത്രസ്വഭാവത്തിന് ഇന്ന് എന്തെങ്കിലും തടസ്സമുള്ളതായി വിശ്വസിക്കുന്നില്ല. സുപ്രീംകോടതി ജഡ്ജിമാരുടെ ജോലി വിഭജനം ഓരോരുത്തരുടെയും വൈദഗ്ധ്യം വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് നിര്‍വഹിക്കുന്നത്. പുറത്തുനില്‍ക്കുന്നവര്‍ക്ക് ഇതേപ്പറ്റി കൃത്യമായ ധാരണയില്ലാത്തതാണ് പ്രശ്‌നം. അവരാണ് വിവാദം ഉണ്ടാക്കുന്നത്.

കൊളീജിയത്തില്‍ ചര്‍ച്ച നടക്കാത്ത കാര്യങ്ങളും അടുത്ത ദിവസം മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നു. ഇത് നല്ല പ്രവണതയല്ല. ഗവര്‍ണര്‍മാര്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ ഇംഗിതമനുസരിച്ച് പ്രവര്‍ത്തിക്കേണ്ടിവരുന്നുവെന്ന വിമര്‍ശനം ശരിയല്ല. ഗവര്‍ണര്‍ എന്ന നിലയില്‍ പൂര്‍ണ സംതൃപ്തിയോടെയാണ് കാലാവധി പൂര്‍ത്തീകരിക്കുന്നത്. യോഗ്യത വിശദമായി പരിശോധിച്ച് മാത്രമേ എല്ലാ നിയമനങ്ങളും നടത്തിയിട്ടുള്ളൂ. ഗവര്‍ണര്‍ വ്യക്തമാക്കി.

സ്ഥാനമൊഴിയുന്ന ഗവര്‍ണര്‍ പി. സദാശിവത്തിന് രാജ്ഭവനില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി. മനോഹരമായ കേരളത്തില്‍ ഗവര്‍ണര്‍ പദവിയില്‍ ഇരിക്കാനായതില്‍ സന്തോഷമുണ്ടെന്ന് അദേഹം പറഞ്ഞു. രണ്ടുവര്‍ഷത്തിനിടെ വന്ന പ്രകൃതി ദുരന്തങ്ങള്‍ മറികടന്ന് മുന്നേറാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ ലോകത്തിന് മാതൃകയാണ്. ഒരു ആഹ്വാനവും വരും മുന്‍പ് തന്നെ മുന്നിട്ടിറങ്ങിയ ജനങ്ങളാണ് ഇവിടെയുള്ളത്. ഈ കൂട്ടായ്മയാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റുന്നത്.

നവകേരളം നിര്‍മാണമെന്ന ആശയത്തിലേക്ക് കുറഞ്ഞ വര്‍ഷങ്ങളില്‍ എത്താനാകും. ചാന്‍സലേഴ്സ് അവാര്‍ഡ് സര്‍വകലാശാലകള്‍ തമ്മിലുള്ള ആരോഗ്യകരമായ മത്സരത്തിന് സഹായമായി. വിദ്യാര്‍ഥികളില്‍നിന്നും പൊതുജനങ്ങളില്‍നിന്നും ലഭിക്കുന്ന പരാതികളും പത്രവാര്‍ത്തകളും സര്‍ക്കാരിന്റെയും സര്‍വകലാശാലകളുടെയും ശ്രദ്ധയില്‍പ്പെടുത്താറുണ്ട്. നടപടിയുണ്ടാകുമ്പോള്‍ അതില്‍ നന്ദി അറിയിച്ചും നിരവധി പ്രതികരണങ്ങള്‍ ലഭിക്കാറുണ്ട്. ഗവര്‍ണര്‍ പദവിയില്‍ ഇരിക്കുമ്പോള്‍ എല്ലാ വിഭാഗങ്ങള്‍ക്കും മതവിഭാഗങ്ങള്‍ക്കും തുല്യപരിഗണനയാണ് നല്‍കിയത്.

ചീഫ് ജസ്റ്റിസ് പദവിയിലെ തിരക്കിട്ട സമയക്രമത്തില്‍ നിന്നാണ് ഗവര്‍ണറായി വന്നത്. കര്‍ഷക കുടുംബത്തില്‍നിന്ന് കഠിനാധ്വാനത്തിലൂടെയാണ് ഉന്നതപദവിയിലെത്തിയത്. കൂട്ടായ പരിശ്രമവും സര്‍ക്കാരിന്റെ സഹകരണവും മൂലം രാജ്ഭവനില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനായെന്നും അദ്ദേഹം പറഞ്ഞു. രാജ്ഭവന്‍ ജീവനക്കാരുടെ ഉപഹാരം ഗവര്‍ണര്‍ക്കും പത്നി സരസ്വതി സദാശിവത്തിനും സമ്മാനിച്ചു. ചടങ്ങില്‍ ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ദേവേന്ദ്രകുമാര്‍ ദൊഡാവത്ത്, എ.ഡി.സി ഡോ. അരുള്‍ ആര്‍.ബി. കൃഷ്ണ, ശാന്തി, ആര്‍.കെ. മധു, സുമ, എസ്.ഡി. പ്രിന്‍സ്, വിവിധ വിഭാഗം ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



from mangalam.com https://ift.tt/2HNK2pt
via IFTTT

No comments:

Post a Comment

Pages