ജയ്പൂര്‍: ലിവിംഗ് ബന്ധങ്ങള്‍ നിരോധിക്കപ്പെടേണ്ടതാണെന്നും അത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന സ്ത്രീകളെ 'വെപ്പാട്ടി' യായി കരുതണമെന്നും രാജസ്ഥാന് മനുഷ്യാവകാശ കമ്മീഷന് തലവന്റെ പ്രസ്താവന വിവാദമാകുന്നു. രാജസ്ഥാന് ഹൈക്കോടതി ജഡ്ജിയായിരിക്കെ ആണ് മയിലുകള്‍ ഇണചേരാറില്ലെന്ന പരാമര്‍ശത്തിലൂടെ മാധ്യമശ്രദ്ധ നേടിയ വിമരിച്ച ജസ്റ്റീസ് മഹേഷ് ചന്ദ്ര ശര്‍മ്മയാണ് പുതിയ വിവാദം തൊടുത്തിരിക്കുന്നത്.
ലിവിംഗ് ടുഗദര്‍ പോലെ ലൈംഗികത മാത്രം മുന്‍ നിര്‍ത്തിയുള്ള മൃഗ തുല്യമായ ജീവിതം ഭരണഘടനയുടെ ശ്രീകോവില്‍ സ്ത്രീയുടെ മനുഷ്യാവകാശത്തിനും അവള്‍ക്ക് നല്കുന്ന അടിസ്ഥാന അവകാശങ്ങള്‍ക്കും എതിരാണ്. ജസ്റ്റീസ് പ്രകാശ് ടാന്റിയയുമായി ചേര്‍ന്ന് നടത്തിയ വിധിന്യായത്തില്‍ ലിവിംഗ് ടുഗദര്‍ പോലെയുള്ള ബന്ധങ്ങള്‍ വിലക്കപ്പെടേണ്ടത് അത്യാവശ്യവും ഇത്തരം ബന്ധങ്ങളെ നിരുല്ത്സാഹപ്പെടുത്തേണ്ടത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ചുമതലയാണെന്നും പറഞ്ഞു.
ശര്‍മ്മയുടെ പ്രസ്താവനയ്ക്കെതിരേ സ്ത്രീകളുടെ അവകാശ സംഘങ്ങള്‍ ശക്തമായ വിമര്‍ശനവുമായി രംഗത്ത് വന്നു. ലിവിംഗ് റിലേഷനെതിരേ സര്‍ക്കാര്‍ നിയമം ഉണ്ടാക്കുകയും ഗാര്‍ഹിക പീഡന നിയമത്തിന്റെ പരിധിയില്‍ വിവാഹത്തിന് നല്‍കിയിരിക്കുന്ന നിര്‍വ്വചനവുമായി താരതമ്യപ്പെടുത്തി വെല്ലുവിളിക്കുകയുമായിരുന്നില്ലേ വേണ്ടതെന്നാണ് സ്ത്രീ സംഘടനകള്‍ ചോദിക്കുന്നത്. പ്രായപൂര്‍ത്തിയായവര്‍ക്ക് ഒരുമിച്ച് ജീവിക്കുന്നതുമായി ബന്ധപ്പെട്ട ഒട്ടനേകം വിധികള്‍ സുപ്രീംകോടതി ഉള്‍പ്പെടെ രാജ്യത്തെ വിവിധ കോടതികള്‍ നടത്തുകയും ലിവിന് ബന്ധങ്ങള്‍ക്ക് കൃത്യമായ നിര്‍വ്വചനം നടത്തുകയും ചെയ്തിരിക്കേയാണ് മനുഷ്യാവകാശ കമ്മീഷന് ചീഫിന്റെ പ്രസ്താവന വന്നിരിക്കുന്നത്.
അതേസമയം ജസ്റ്റീസ് ശര്‍മ്മ വിവാദ പ്രസ്താവന നടത്തി വാര്‍ത്തകളില്‍ നിറയുന്നത് ഇതാദ്യമല്ല. നേരത്തേ ആണ്മയിലുകളുടെ കണ്ണീരില്‍ നിന്നുമാണ് പെണ് മയിലുകള്‍ മുട്ടയിടുന്നത് എന്ന പ്രസ്താവന വലിയ വാര്‍ത്തയായിരുന്നു. ആണ് മയിലുകള്‍ ഒരിക്കലും പെണ്‍മയിലുകളുമായി ഇണ ചേരാറില്ലെന്നും ആണ്മയിലുകളുടെ കണ്ണീര് കുടിച്ചാണ് പെണ്മയിലുകള് മുട്ടയിടാറുള്ളത് എന്നുമായിരുന്നു പരാമര്‍ശം. ഇതിനൊപ്പം പശുവിനെ ദേശീയമൃഗമായി പരിഗണിക്കണമെന്നും പറഞ്ഞിരുന്നു. മയിലും പശുവും രണ്ടും പുണ്യ മൃഗങ്ങള്‍ ആണെന്നായിരുന്നു വാദിച്ചത്.
from mangalam.com https://ift.tt/2ZIaWJs
via IFTTT
No comments:
Post a Comment