കാണാതായ പതിനേഴുകാരന്‍ ബോളിവുഡ് നടി സാറ അലി ഖാനൊപ്പം ഫോട്ടോയില്‍, സിനിമയെ വെല്ലുന്ന കഥയിങ്ങനെ - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Monday, 26 August 2019

കാണാതായ പതിനേഴുകാരന്‍ ബോളിവുഡ് നടി സാറ അലി ഖാനൊപ്പം ഫോട്ടോയില്‍, സിനിമയെ വെല്ലുന്ന കഥയിങ്ങനെ

മുംബൈ: പത്ത് ദിവസം മുമ്പ് മദ്യ പ്രദേശില്‍ നിന്നും കാണാതായ ആണ്‍കുട്ടി ബോളിവുഡ് നടിക്കൊപ്പം ഫോട്ടോയില്‍. ആഗസ്റ്റ് 17 മുതലാണ് 17കാരനായ അജയ്യെ കാണാതാകുന്നത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം നടി സാറ അലി ഖാന്റെ ചിത്രത്തോടൊപ്പം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ആരാധകര്‍ക്ക് ഇടയിലൂടെ നടന്നുനീങ്ങുന്ന നടിയ്ക്കൊപ്പം സെല്‍ഫിയെടുക്കുന്ന അജയ്യുടെ ചിത്രമാണ് പുറത്തുവന്നത്.

ചിത്രത്തിലുള്ളത് കാണാതായ തങ്ങളുടെ മകനാണെന്ന് അജയ്യുടെ മാതാപിതാക്കള്‍ തിരിച്ചറിഞ്ഞു. മാതാപിതാക്കള്‍ മകനെ കാണാനില്ലെന്ന് കാട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണം നടത്തിയെങ്കിലും യാതൊരു കാര്യവും ഉണ്ടായില്ല. മകന് എന്തെങ്കിലും അപകടം സംഭവിച്ചോ എന്ന ആശങ്കിയില്‍ ജീവിക്കവെയാണ് ബോളിവുഡ് നടിക്കൊപ്പമുള്ള മകന്റെ ചിത്രം മാതാപിതാക്കള്‍ കണ്ടത്.

മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നും ഇറങ്ങിവരുന്ന സാറയുടെ ചിത്രം രണ്ട് ദിവസങ്ങളായി സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നുവെങ്കിലും ഒരു ചിത്രം കാണാതായ പതിനേഴുകാരനെകുറിച്ചുള്ള സൂചനയായി മാറിയതിന്റെ ആശ്വാസത്തിലാണ് ചിത്രം ഷെയര്‍ ചെയ്തവരിപ്പോള്‍. അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും അജയിനെ ഉടന്‍ കണ്ടെത്തി മാതാപിതാക്കളെ ഏല്‍പ്പിക്കാനാവുമെന്നും പോലീസ് പറയുന്നു.



from mangalam.com https://ift.tt/2LdtBn8
via IFTTT

No comments:

Post a Comment

Pages